വന്യ ജീവി അക്രമംഫെന്‍സിങ് പദ്ധതി ഉദ്ഘാടനം
BY kasim kzm12 May 2018 3:47 AM GMT
kasim kzm12 May 2018 3:47 AM GMT
താമരശ്ശേരി: കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി, പഞ്ചായത്ത് ഫാം പ്ലാന്‍ എന്നിവയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ നൂതന ആശയമായ വന്യജീവികള്‍ക്കെതിരെ ഫെന്‍സിംഗ് പദ്ധതിയുടെ ഉദ്ഘാടനം വേനക്കാവില്‍ കാരാട്ട് റസാഖ് എംഎല്‍എ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ കെ കെ മുഹമ്മദ് ഫൈസല്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.
മികച്ച കാര്‍ഷിക മുറകള്‍ പാലിച്ച് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്കുള്ള കിറ്റ് വിതരണം കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടി പുഷ്‌കരന്‍ നിര്‍വ്വഹിച്ചു. കേരളത്തില്‍ ആദ്യമായാണ് ഗ്രാമപഞ്ചായത്ത് ഫണ്ടുപയോഗിച്ച് വന്യജീവിശല്യം നേരിടുന്നതിന് പദ്ധതി നടപ്പാക്കുന്നത്. അടുത്തടുത്ത് കൃഷി ഭൂമിയുള്ള കര്‍ഷകര്‍ ചേര്‍ന്ന് ഗ്രൂപ്പടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ഓരോ കര്‍ഷകന്റെ കൃഷിയിടത്തിലും വേലി ഇടുമ്പോള്‍ നാല് അതിരുകളും വേലി കെട്ടേണ്ടിവരുന്ന ചിലവ് കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുന്നു. വേലി, കോണ്‍ക്രീറ്റ് കാല്‍, കോണ്‍ക്രീറ്റ് സ്ലാബ് എന്നിവയുടെ ചെലവിന്റെ 80 ശതമാനം ജനകീയാസൂത്രണ പദ്ധതിയില്‍ സബ്‌സിഡിയായി അനുവദിച്ചു.

Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT