palakkad local

വന്യമൃഗശല്യം തടയാന്‍ കൃഷിവകുപ്പിന്റെ ഫഌഷ് ലൈറ്റ് വിദ്യ

വാളയാര്‍: കാലങ്ങളായി തുടരുന്ന കാട്ടാന ശല്യത്തിനു പരിഹാരമായി കൃഷിവകുപ്പിന്റെ പുതിയ പരീക്ഷണം. കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതു തടയുന്നതിനായി ഫഌഷ് ലൈറ്റുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ആദ്യഘട്ടമെന്നോണം വാളയാര്‍ റേഞ്ചിനു കീഴില്‍ ചുവന്ന വെളിച്ചമുള്ള 50 വാട്ടിന്റെ വിളക്കുകള്‍ വൈദ്യുതിത്തൂണുകളില്‍ സ്ഥാപിച്ചുകഴിഞ്ഞു.
ഇടവേളകളില്‍ വിളക്ക് കത്തിയും അണഞ്ഞും മിന്നിമിന്നിക്കൊണ്ടിരിക്കുമെന്നതിനാല്‍ വന്യമൃഗങ്ങളുടെ സഞ്ചാരത്തിനു അസ്വസ്ഥതയുണ്ടാക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൃത്യമായി വെളിച്ചം ലഭിക്കാത്തതിനാല്‍ അവ വഴിമാറിപ്പോവുമെന്നാണ് പുതിയ പരീക്ഷണം നടപ്പാക്കാന്‍ കൃഷി വകുപ്പിനെ പ്രേരിപ്പിച്ചത്. കെനിയയില്‍ പരീക്ഷിച്ച് വിജയിച്ചത സംവിധാനമാണിത്. കോങ്ങാട് സ്വദേശിയായ സുരേഷ് ബാബുവാണ് പദ്ധതിക്കാവശ്യമായ ഫഌഷ് ലൈറ്റുകള്‍ നിര്‍മിച്ചിരിക്കുന്നത്. കാട്ടാന ശല്യം രൂക്ഷമായി വാളയാര്‍ റേഞ്ചിലെ കൊട്ടാമുട്ടിയില്‍ ഇത്തരത്തിലുള്ള എട്ട് ഫഌഷ് ലൈറ്റുകള്‍ സ്ഥാപിച്ചു.
കാലങ്ങളായി നിരന്തരമായി ആനകള്‍ ജനവാസമേഖലകളിലെത്തിയിരുന്ന ഇവിടമിപ്പോള്‍ ഫഌഷ് ലൈറ്റുകള്‍ സ്ഥാപിച്ച ശേഷം രാത്രികാലങ്ങളില്‍ പകല്‍ സമയം ലൈറ്റ് അണയുന്ന തരത്തിലുള്ളതാണ് ഫഌഷ് ലൈറ്റിന്റെ പ്രവര്‍ത്തനം. വൈദ്യുതി വകുപ്പിന്റെയും പുതുശ്ശേരി പഞ്ചായത്തിന്റെ സംയുക്തി സഹകരണത്തോടെ 27500 രൂപ ചെലവിലാണിപ്പോള്‍ ആദ്യഘട്ടത്തിലെ വിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്തിന്റെ അനുമതി ലഭിക്കുന്നതിനനുസരിച്ച് ഇത്തരത്തില്‍ വന്യമൃഗശല്യം രൂക്ഷമാവുന്ന മേഖലകളില്‍ കൂടുതല്‍ ഫഌഷ് ലൈറ്റുകള്‍ സ്ഥാപിക്കുന്നാണ് പദ്ധതിയുടെ ചുമതലയുള്ള പ്രോജക്ടിന്റെ അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it