kasaragod local

വന്യമൃഗഭീതിയില്‍ മലയോരജനത

നീലേശ്വരം: കാട്ടുമൃഗ ഭീതിയില്‍ മലയോര അതിര്‍ത്തി മേഖലയിലെ ജനങ്ങള്‍. ഇന്നലെ വെള്ളരിക്കുണ്ടില്‍ റബര്‍ ടാപ്പിങ് നടത്തുകയായിരുന്ന തൊഴിലാളി കാട്ടുപന്നിയുടെ കുത്തും കടിയുമേറ്റ് മരണപ്പെട്ടതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായി. കേരള-കര്‍ണാടക അതിര്‍ത്തി മേഖലയിലെ വനങ്ങളില്‍ നിന്നാണ് കാട്ടുമൃഗങ്ങള്‍ കൂട്ടത്തോടെ വനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്.
കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, കുരുങ്ങുകളും നാട്ടിലിറങ്ങി കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്. അഡൂര്‍, കാറഡുക്ക, ബന്തടുക്ക, കുറ്റിക്കോല്‍, കാനത്തൂര്‍, പാണത്തൂര്‍, വെള്ളരിക്കുണ്ട്, ചീമേനി തുടങ്ങിയ ഭാഗങ്ങളിലാണ് കാട്ടുമൃഗശല്യം രൂക്ഷമായിട്ടുള്ളത്. കാട്ടുമൃഗങ്ങളെ തടയാന്‍ വേലികെട്ടി സംരക്ഷിക്കുമെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നുവെങ്കിലും ഇത് നടപ്പിലായിട്ടില്ല. ഇതോടെയാണ് അതിര്‍ത്തി വനങ്ങളില്‍ നിന്ന് വ്യാപകമായി കാട്ടുമൃഗങ്ങളിറങ്ങി കൃഷിയും കാര്‍ഷിക മേഖലയേയും നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്യുന്നത്. കര്‍ഷകരുടെ ജീവിത സമ്പാദ്യങ്ങളാണ് വന്യമൃഗങ്ങള്‍ നശിപ്പിക്കുന്നത്.
കാട്ടുമൃഗങ്ങളെ തടയാന്‍ നടപടി വേണമെന്നാണ് കര്‍ഷകരുടേയും അതിര്‍ത്തി മലയോര മേഖലയിലെ ജനങ്ങളുടേയും ആവശ്യം.
Next Story

RELATED STORIES

Share it