malappuram local

വനിതാ-ശിശുക്ഷേമ പ്രവര്‍ത്തനത്തിന് ജില്ലാ കലക്ടര്‍ അമിത് മീണയ്ക്ക് അവാര്‍ഡ്

മലപ്പുറം: വനിതകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ജില്ലാ കലക്ടര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് മലപ്പുറം കലക്ടര്‍ അമിത് മീണ അര്‍ഹനായി. 2016-17 വര്‍ഷത്തെ ജില്ലയില്‍ നടത്തിയ വികസന നേട്ടത്തിനാണ് അവാര്‍ഡ്.
ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നതിന് എല്ലാ വര്‍ഷവും സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്നതാണ് അവാര്‍ഡ്.
വനിതാ-ശിശു വികസന വകുപ്പാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. 2016 നവംബറില്‍ ജില്ലാ കലക്ടറായി ജോലിയില്‍ പ്രവേശിച്ച അമിത് മീണ ജില്ലയില്‍ ഐസിഡിഎസ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുന്നതില്‍ മികച്ച പങ്കുവഹിച്ചു. അങ്കണവാടികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാക്കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമാക്കുന്നതിന് ആരോഗ്യ വകുപ്പിന്റെയും ഐസിഡിഎസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഭിന്നശേഷിക്കാര്‍ക്കായി ജില്ലയിലെ അന്താരാഷ്ട്ര നിലവാരമുള്ള പുനരധിവാസ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കംകുറിച്ചു. സാമൂഹികനീതി വകുപ്പിന്റെ കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക താല്‍പര്യം പുലര്‍ത്തി. ഇവയെല്ലാം പരിഗണിച്ചാണ് അവാര്‍ഡ്.
Next Story

RELATED STORIES

Share it