വനിതാ ജീവനക്കാരെ വിന്യസിക്കും

തിരുവനന്തപുരം: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയിലെ മണ്ഡലം-മകരവിളക്ക്, മാസപൂജകള്‍ ഉള്‍െപ്പടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും വനിതാ ജീവനക്കാരെ വിന്യസിക്കാന്‍ പോലിസും ദേവസ്വം ബോര്‍ഡും ഒരുക്കങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി തുലാമാസ പൂജകള്‍ക്ക് മുന്നോടിയായി ശബരിമലയില്‍ 14, 15 തിയ്യതികളിലായി വനിതാ പോലിസുകാര്‍ ഡ്യൂട്ടിക്കെത്തും. ഇതിനായി 40 വനിതാ പോലിസുകാരുടെ പട്ടിക ജില്ലാ പോലിസ് മേധാവി പോലിസ് ആസ്ഥാനത്തേക്കയച്ചു.
പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള 40 പേരില്‍ 30 വനിതാ പോലിസുകാരെയും 14, 15 തിയ്യതികളിലായി ശബരിമലയില്‍ എത്തിക്കും. ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിക്കഴിഞ്ഞു. അവസാന ഘട്ടത്തിലേക്ക് നീട്ടിവച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത കൂടി കണക്കിലെടുത്താണിത്. ഹിന്ദു സംഘടനകള്‍ തടയാനുള്ള സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്.
ഇതിനോടൊപ്പം ശബരിമല ഡ്യൂട്ടിക്ക് വനിതാ ജീവനക്കാരെ നിയോഗിക്കണമെന്നു കാട്ടി ദേവസ്വം കമ്മീഷണറും ഉത്തരവിറക്കി. ശബരിമലയിലെ മണ്ഡലം-മകരവിളക്ക്, മാസപൂജകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും ദേവസ്വം ബോര്‍ഡിലെ വനിതാ ജീവനക്കാരെയും എംപ്ലോയ്‌മെന്റ് ജീവനക്കാരടക്കമുള്ളവരെയും നിയോഗിക്കണമെന്നാണ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നത്.

Next Story

RELATED STORIES

Share it