വനിതാ ക്രിക്കറ്റ് ലോകകപ്പ് സന്നാഹ മല്‍സരം : ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യ
BY fousiya sidheek23 Jun 2017 4:48 AM GMT
fousiya sidheek23 Jun 2017 4:48 AM GMT
ക്യൂന്‍സ്പാര്‍ക്ക്: ഐസിസി വനിതാ ലോകപ്പിന് മുന്നോടിയായുള്ള സന്നാഹ മല്‍സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യക്ക് ജയം. 109 റണ്‍സിനാണ് ഇന്ത്യയുടെ പെണ്‍പുലികള്‍ ശ്രീലങ്കയെ നാണം കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടി ബാറ്റിങിലെ ശ്രീലങ്കയുടെ പോരാട്ടം 48.4 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗയവാടിന്റെ ബൗളിങ് പ്രകടനമാണ് ഇന്ത്യക്ക് കൂറ്റന്‍ ജയം സമ്മാനിച്ചത്. നേരത്തെ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥിലി രാജിന്റെയും(85) പൂനം റൗത്തിന്റെയും(69) ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ സമ്മാനിച്ചത്.ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി തകര്‍പ്പന്‍ തുടക്കമാണ് പൂനം റൗത്തും സ്മൃതി മന്ദനയും(44) ചേര്‍ന്ന് സമ്മാനിച്ചത്. ഇരുവരുടെയും കൂട്ടുകെട്ട് പൊളിയുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ബോര്‍ഡ് 92 റണ്‍സിലെത്തിയിരുന്നു. 89 പന്തില്‍ 11 ബൗണ്ടറികള്‍ പറത്തിയാണ് മിഥിലി 85 റണ്‍സ് അടിച്ചെടുത്തത്. ബൗളിങില്‍ ശിഖ പാണ്ഡെ രണ്ടു വിക്കറ്റും ഇക്ത ബിഷിത്, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT