വധശിക്ഷ കാത്തുകഴിയുന്നവര്‍ക്ക് പീഡനം; 10 ഡിജിപിമാര്‍ക്ക് സുപ്രിംകോടതി നോട്ടീസ്‌

ന്യൂഡല്‍ഹി: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നു എന്ന ആരോപണത്തില്‍ സുപ്രിംകോടതി 10 സംസ്ഥാനങ്ങളിലെ ഡിജിപി (ജയില്‍)മാരോട് മറുപടി തേടി. ഏകാന്ത തടവ്, നിയമപ്രാതിനിധ്യം, തടവുകാരുടെ കുടുംബങ്ങളുടെ സന്ദര്‍ശനം, വധശിക്ഷ കാത്തുകഴിയുന്നവരുടെ മനോരോഗ പരിശോധന തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഡിജിപിമാര്‍ മറുപടി നല്‍കണമെന്ന് ജസ്റ്റിസുമാരായ എം ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
വധശിക്ഷ കാത്തുകഴിയുന്നവരുടെ മനുഷ്യാവകാശങ്ങളും ജയില്‍ ചട്ടങ്ങളും ലംഘിക്കുന്നുവെന്നാരോപിച്ച് അമിക്കസ് ക്യൂറി അഡ്വ. ഗൗരവ് അഗര്‍വാള്‍ 10 സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്ക് കത്തയച്ചിരുന്നു. ഇതിനു മറുപടി നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ്, ഡല്‍ഹി, ഗോവ, മധ്യപ്രദേശ്, അസം, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ മെയ് എട്ടിനകം മറുപടി നല്‍കണം.
Next Story

RELATED STORIES

Share it