Flash News

വണ്ടിചെക്കും വ്യാജവാഗ്ദാനവും നല്‍കി കേരളത്തിലെ ലീഗ് നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്ന് രാധിക വെമുല

വണ്ടിചെക്കും വ്യാജവാഗ്ദാനവും നല്‍കി കേരളത്തിലെ ലീഗ് നേതാക്കള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചെന്ന് രാധിക വെമുല
X
ഹൈദരാബാദ്: രാഷ്ട്രീയ നേട്ടത്തിനായി മുസ്ലിം ലീഗ് തങ്ങളെ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി ഉപയോഗിച്ചെന്ന് രോഹിത് വെമുലയുടെ അമ്മ. രോഹിത് മരിച്ച സമയത്താണ് കേരളത്തിലെ ലീഗ് നേതാക്കള്‍ തന്നെ സന്ദര്‍ശിച്ചത്. വാടക വീട്ടില്‍ കഴിഞ്ഞ തങ്ങള്‍ക്ക് 20 ലക്ഷം രൂപയും വീടും വാഗ്ദാനം ചെയ്തു. ഇതിനായി കേരളത്തിലെത്ത് ക്ഷണിക്കുകയും അവിടെ വച്ച് നടന്ന പാര്‍ട്ടിയുടെ വന്‍ ജനപങ്കാളിത്തമുള്ള പരിപാടിയില്‍ പങ്കെടുപ്പിക്കുകയും വാഗ്ദാനം ആവര്‍ത്തിക്കുകയും ചെയ്തു.എന്നാല്‍ ഇക്കാര്യങ്ങളില്‍ ഇതുവരെ ഒരുതരത്തിലുള്ള പുരോഹതിയും ഉണ്ടായില്ല.



വീടു വച്ച് നല്‍കാനായി കൊപ്പുരവൂരു എന്ന സ്ഥലത്ത് ഭൂമി കണ്ടു വച്ചിട്ടുണ്ടെന്നും അന്ന് കേട്ടിരുന്നു. തനിക്ക് ഇതിന്റെ പേരില്‍ രണ്ട് ചെക്കുകള്‍ തന്നെന്നും അവ വണ്ടിച്ചെക്കുകളായിരുന്നെന്നും രാധികാ വെമുല പറഞ്ഞു.പലതവണ ബാങ്കില്‍ കയറി ഇറങ്ങിയത് മാത്രമാണ് മിച്ചമെന്നും അവര്‍ പറഞ്ഞു. രോഹിത് വെമുല മരിച്ച സമയത്ത് പോലും ഇത്തരത്തില്‍ രാഷ്ട്രീയ ലാഭത്തിന് തങ്ങളെ ഉപയോഗിക്കാന്‍ അവര്‍ക്കെങ്ങനെ കഴിഞ്ഞു.തങ്ങള്‍ സാമ്പത്തികമായി ഏറെ താഴ്ന്നു നില്‍ക്കുന്നവരാണെന്ന് അറിഞ്ഞാണ് കേരളത്തിലെ മുസ്ലിം ലീഗ് നേതാക്കള്‍ വാഗ്ദാനം നല്‍കിയത്. പണം നല്‍കാനാകില്ലെങ്കില്‍ അത് തുറന്നു പറഞ്ഞാല്‍ മതി. കൊറിയറില്‍ വണ്ടിച്ചെക്ക് അയക്കേണ്ട കാര്യമില്ലെന്നും രാധിക പറഞ്ഞു. ചെക്ക് മടങ്ങാന്‍ കാരണം ക്ലറിക്കല്‍ പിഴവാണെന്നാണ് ലീഗ് പ്രതികരിച്ചത്. ന്യൂസ്മിനിറ്റ്.കോം വാര്‍ത്താ സൈറ്റാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.



Next Story

RELATED STORIES

Share it