kozhikode local

വട്ടച്ചിറ വനപ്രദേശത്ത് തണ്ടര്‍ ബോള്‍ട്ട് പരിശോധന നടത്തി



താമരശ്ശേരി: കോടഞ്ചേരി വട്ടച്ചിറ ആദിവാസി കോളനിയില്‍ ആയുധ ധാരികളായ മാവോവാദികള്‍ എത്തിയ സംഭത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും വനത്തില്‍ പരിശോധന നടത്തി. എന്നാല്‍ ആരേയും കണ്ടെത്താന്‍ സാധിച്ചില്ല. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ താമരശ്ശേരി സിഐ ടിഎ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലിസും രഹസ്യാനേഷണ വിഭാഗവും സ്ഥലത്തെത്തി തിരച്ചിലിനു നേതൃത്വം നല്‍കി. മാവോവാദി സംഘം വയനാട്ടിലേക്ക് കടന്നതായി കരുതുന്നു. കടും പച്ച നിറത്തിലുള്ള യൂനിഫോം ധരിച്ച നാലുപേരാണ് തിങ്കളാഴ്ച രാത്രി കോളനിയിലെത്തിയത്. വനപ്രദേശത്തോട് ചേര്‍ന്നുള്ള വീട്ടില്‍ നിന്നും കട്ടന്‍ചായ കുടിച്ച നാലംഗ സംഘം മറ്റൊരു വീട്ടില്‍ എത്തിയപ്പോള്‍ സ്ത്രീയും കൂടെ ഉണ്ടായിരു—തായി കോളനി നിവാസികള്‍ പറഞ്ഞു. വട്ടച്ചിറ ആദിവാസി കോളനിയില്‍ വനപ്രദേശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന വെള്ളന്റെ വീട്ടിലാണ് മാവോയിസ്റ്റുകളെന്ന്് പരിചയപ്പെടുത്തിയ സംഘം ആദ്യം എത്തിയത്. കടുംപച്ച നിറത്തിലുള്ള യൂണിഫോമിലുള്ള നാലു പേരാണ് തിങ്കളാഴ്ച രാത്രി ഏഴരയോടെ വെള്ളന്റെ വീട്ടിലെത്തിയത്. വെള്ളനും കുടുംബവും ബന്ധുക്കളും ടിവി കണ്ടുകൊണ്ടിരിക്കെയാണ് അജ്ഞാതര്‍ വാതിലില്‍ തട്ടിയത്. വാതില്‍ തുറന്നതോടെ ലൈറ്റ് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടതിനാല്‍ മാവോയിസ്റ്റുകളുടെ മുഖം വ്യക്തമായിരുന്നില്ല. കോളനിയിലെ വീടുകളുടെ എണ്ണവും ജീവിത സാഹചര്യങ്ങളും അന്വേഷിച്ച മാവോയിസ്റ്റുകളില്‍ ഒരാള്‍ ശുദ്ധ മലയാളവും മൂന്നുപേര്‍ തമിഴ് കലര്‍ന്ന മലയാളവുമാണ് സംസാരിച്ചത്. വനത്തിലേക്കുള്ള വഴിയും വയനാട് ചുരത്തിലെ ചിപ്പിലിത്തോടിലേക്കുള്ള കുറുക്കു വഴിയും അന്വേഷിച്ചു. വീട്ടില്‍ നിന്നും കട്ടന്‍ചായ വാങ്ങി കുടിക്കുകയും 15 മിനിറ്റോളം അവിടെ ചെലവഴിക്കുകയും ചെയ്തു.  വിവരം ആരോടും പറയരുതെും നിര്‍ദ്ദേശിച്ചരു. വെള്ളന്‍ പുറത്തേക്കിറങ്ങിയതോടെ മാവോയിസ്റ്റുകള്‍ അപ്രത്യക്ഷരായി. വെള്ളന്‍ ഉടന്‍ തന്നെ ഊരുമൂപ്പനായ അയ്യപ്പന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. വിവരം അറിഞ്ഞ് കോടഞ്ചേരി പോലീസും രഹസ്യാന്വേഷണ വിഭാഗവും സ്ഥലത്തെത്തിയെങ്കിലും വന പ്രദേശത്ത് പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല.  മാവോവാദികളുടെ കൈവശം അത്യാധുനിക ആയുധങ്ങള്‍ ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്.എന്നാല്‍ സംഘത്തില്‍ ആരെല്ലാമെന്നതിനെക്കുറിച്ച്് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
Next Story

RELATED STORIES

Share it