വഖ്ഫ് ആക്റ്റിന്റെ ഉദ്ദേശ്യലക്ഷ്യം സ്വത്ത് സംരക്ഷണം: ജസ്റ്റിസ് സഖിയുല്ല ഖാന്‍

കൊച്ചി: വഖ്ഫ് ആക്റ്റിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണവും അതില്‍ നിന്നു ലഭിക്കുന്ന വരുമാനം മുസ്‌ലിം സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുകയും ചെയ്യുകയാണെന്നു ജസ്റ്റിസ് സഖിയുല്ല ഖാന്‍.
വഖ്ഫ് വസ്തുക്കളുടെ വാടക നിയമത്തെ സംബന്ധിച്ച് ചര്‍ച്ചചെയ്യുന്നതിനും അഭിപ്രായങ്ങള്‍ സ്വരൂപിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സഖിയുല്ല ഖാന്‍ കമ്മിറ്റി ഇന്നലെ കൊച്ചിയില്‍ നടത്തിയ സിറ്റിങിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സമിതി കണ്‍വീനറായ അദ്ദേഹം.സംസ്ഥാന വഖ്ഫ് ബോര്‍ഡ് ഉന്നയിച്ച വിഷയങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും ജസ്റ്റിസ് സഖിയുല്ല ഖാന്‍ പറഞ്ഞു.
സമിതി അംഗങ്ങളായ ടി ഒ നൗഷാദ്, അഡ്വ. സയ്യിദ് ഹുസയ്ന്‍ റിസ്‌വി, ഡോ. അനില്‍ കുമാര്‍ ഗുപ്ത, ആര്‍ എസ് സക്‌സേന എന്നിവരും  വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. നേരത്തേ ജസ്റ്റിസ് സഖിയുല്ല ഖാന്‍ കണ്‍വീനറായ സമിതി എറണാകുളത്ത് വച്ചു കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും മെംബര്‍മാരും പ്രധാനപ്പെട്ട വഖ്ഫ് മുതവല്ലിമാരുമായി അഭിപ്രായ സ്വരൂപണം നടത്തിയിരുന്നു. വഖ്ഫ് വസ്തുക്കള്‍ വാടകയ്ക്ക് കൊടുക്കുന്നതിനുള്ള കാലാവധി വര്‍ധിപ്പിക്കുക, വഖ്ഫ് വസ്തുവിന്റെ വാടക സംബന്ധമായ കേസുകളിലെ കാലതാമസം ദൂരീകരിക്കുക, വഖ്ഫിന്റെ വാടകയിനത്തില്‍ ജിഎസ്ടി ചുമത്തിയത് പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
യോഗത്തില്‍ ബോര്‍ഡ് ചെയര്‍മാന്‍ സയ്യിദ് റഷീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വഖ്ഫ് ബോര്‍ഡ് മെംബര്‍മാരായ എം സി മായിന്‍ ഹാജി, അഡ്വ. പി വി സൈനുദ്ദീന്‍എന്നിവര്‍ കേരള സ്റ്റേറ്റ് വഖ്ഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ചു യോഗത്തില്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it