Kollam Local

ലോണ്‍ നല്‍കാമെന്ന വ്യാജേനയുള്ള പണപ്പിരിവില്‍ വഞ്ചിതരാവരുത്: മുസ്‌ലിം ലീഗ്

കരുനാഗപ്പള്ളി: ഇരുപത് സ്ത്രീകളെ ഉള്‍പ്പെടുത്തി ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാല്‍ ലോണ്‍ നല്‍കാമെന്ന വ്യാജേന പണപ്പിരിവ് നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മുസ്്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂര്‍ ബഷീര്‍. ഒരു പുതിയ സംഘടനയുടെ പേര് പറഞ്ഞാണ് സ്ത്രീകളെ വിളിച്ചുകൂട്ടുന്നത്. രണ്ട് മാസമായി നിരന്തരം ഫോണ്‍ കോളുകള്‍ വരുന്നു. മുസ്്‌ലിം ലീഗ് ഒരു ലക്ഷം വീതം ലോണ്‍ കൊടുക്കുന്നുവെന്നാണ് പ്രചാരണം. പാര്‍ട്ടിയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരും ഇതില്‍ വഞ്ചിതരാവരുതെന്നും അറിയിക്കുന്നതായി അദ്ദേഹം പ്രസ്ഥാവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it