ലോട്ടറി തട്ടിപ്പ് അന്വേഷിക്കാന്‍ പ്രത്യേക പോലിസ് ടീമിനെ നിയോഗിക്കും: ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി വിപണനരംഗത്ത് ലോട്ടറി മാഫിയയുടെ കടന്നുകയറ്റം ശക്തമായി ചെറുക്കുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. കള്ളലോട്ടറി കച്ചവടം കണ്ടുപിടിക്കാന്‍ പ്രത്യേക പോലിസ് ടീമിനെ നിയോഗിക്കും. ലോട്ടറി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതി അനുവദിക്കണമെന്ന് ഹൈക്കോടതിയോട് അഭ്യര്‍ഥിക്കുമെന്നും മന്ത്രി പറഞ്ഞു.
കാരുണ്യ ബനവലന്റ് ഫണ്ട്, ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസ് എന്നിവയുടെ ആസ്ഥാനം കെഎസ്ആര്‍ടിസി സെന്‍ട്രല്‍ ബസ് ടെര്‍മിനലിലെ മൂന്നാമത്തെ ബ്ലോക്കിലേക്കു മാറ്റി പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ലോട്ടറി രംഗത്ത് അന്യസംസ്ഥാന ഇടനിലക്കാരുടെ കടന്നുകയറ്റം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എഴുത്തു ലോട്ടറിയും കള്ളലോട്ടറിയും സംസ്ഥാനത്ത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കും. സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമുള്ള കേരള ലോട്ടറിക്കെതിരായ കുപ്രചാരണങ്ങള്‍ തടയാനും നടപടിയെടുക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എം അഞ്ജന, ജയപ്രകാശ് സംബന്ധിച്ചു.

Next Story

RELATED STORIES

Share it