Flash News

ലോക പഞ്ചഗുസ്തി : മുഹമ്മദ് റഹീസും ശരത്തും ഹംഗറിയിലേക്ക്



ഫഖ്‌റുദ്ദീന്‍  പന്താവൂര്‍

പൊന്നാനി: ലോക പഞ്ചഗുസ്തി മല്‍സരത്തില്‍ മാറ്റുരക്കാന്‍ യോഗ്യത നേടി എടപ്പാള്‍ സ്വദേശികള്‍ ഹംഗറിയിലേക്ക്. കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ സമാപിച്ച ദേശീയ പഞ്ചഗുസ്തിയില്‍ മല്‍സരിച്ചാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ നടുവട്ടം സ്വദേശികളായ മുഹമ്മദ് റഹീസും ശരത്തും ലോക പഞ്ചഗുസ്തി മല്‍സരത്തില്‍ പങ്കെടുക്കുന്നതിനു യോഗ്യത നേടിയത്. ഡല്‍ഹിയില്‍ സമാപിച്ച പഞ്ചഗുസ്തി മല്‍സരത്തില്‍ 80 കിലോ വിഭാഗത്തില്‍ ശരത്തും 90 കിലോ വിഭാഗത്തില്‍ റഹീസും വെള്ളി മെഡല്‍ നേടിയാണ് അന്തര്‍ദേശീയ മല്‍സരത്തിലേക്ക് യോഗ്യത നേടിയത്. ഡിസംബര്‍ മാസം ഹംഗറിയില്‍ നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് റഹീസും ശരത്തും. നിരവധി മല്‍സരങ്ങളിലായി ഒട്ടനവധി പുരസ്‌കാരങ്ങള്‍ ഈയിനങ്ങളില്‍ കരസ്ഥമാക്കിയ മുഹമ്മദ് റഹീസ് വളയംകുളം അസ്സബാഹ് കോളജിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ്. സീനിയര്‍ വിഭാഗത്തിലാണ് റഹീസ് മല്‍സരിക്കാനുള്ള യോഗ്യത നേടിയത്. എടപ്പാള്‍ സ്വദേശിയായ ശരത്ത് കഴിഞ്ഞ വര്‍ഷം ഡിഗ്രി പൂര്‍ത്തിയാക്കിയിരുന്നു. ജൂനിയര്‍ വിഭാഗത്തില്‍ മല്‍സരിച്ച് ലോക പഞ്ചഗുസ്തി ചാംപ്യന്‍ഷിപ്പിനു യോഗ്യത നേടിയ ശരത്ത് എടപ്പാള്‍ സ്വദേശിയാണ്. രണ്ടു പേരും എടപ്പാള്‍ ലൈഫ്‌ലൈന്‍ ഫിറ്റ്‌നസിലെ താരങ്ങളാണ്.
Next Story

RELATED STORIES

Share it