kannur local

ലോക കരാത്തെ മല്‍സരം: ഇന്ത്യന്‍ ടീമിന് യാത്രയയപ്പ്

കണ്ണൂര്‍: ആഗസ്ത് ഒന്നുമുതല്‍ 8 വരെ ജപ്പാനിലെ ഒക്കിനാവയില്‍ നടക്കുന്ന ലോക കരാത്തെ മല്‍സരത്തില്‍ പങ്കെടുക്കുന്ന ഒക്കിനാവ കരാത്തെ ഡോ കൊബുഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഒകെകെഎഫ്‌ഐ) ടീം അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. ഡിടിപിസി മുന്‍ സെക്രട്ടറി പി കെ പ്രേമരാജന്‍ ഉദ്ഘാടനം ചെയ്തു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെംബര്‍ വി പി പവിത്രന്‍ അധ്യക്ഷത വഹിച്ചു. 60 വയസ്സിനു മുകളിലുള്ള വിഭാഗത്തില്‍ പ്രഭാകരന്‍ നാമത്ത്(കേരളം), എച്ച് ആര്‍ ശിവപ്പ (കര്‍ണാടക), സി റോജി ആന്റണി(കേരളം), ഭരത് പി ചൗഹാന്‍(മഹാരാഷട്ര), പി പി സജീവന്‍(കേരളം), കെ ദീപക്(ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, രാജസ്ഥാന്‍) എന്നിവരും 18-40 വയസ്സ് വരെയുള്ള വനിതകളുടെ മല്‍സരത്തില്‍ ഹരിത മനോഹരന്‍(കേരളം), അപ്‌സര(കേരളം) എന്നിവരും പങ്കെടുക്കും. ലോക കരാത്തെ മല്‍സരം നിയന്ത്രിക്കുന്ന റഫറി പാനലില്‍ കെ വി മനോഹരന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഉച്ചി റ്യൂ കരാത്തെ മല്‍സരങ്ങള്‍ നിയന്ത്രിക്കുന്ന പാനലില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക റഫറിയാണ് മനോഹരന്‍. ഉച്ചി റ്യൂ കരാത്തെ ടീം കോച്ചായി ശരത് കുമാര്‍ റൗട്ട്(ഒഡിഷ), ഷോറിന്‍ റ്യൂ കരാത്തെയുടെ കോച്ചായി പി രാംദയാല്‍(കേരള), ഗോജു റ്യൂ കരാത്തെ  കോച്ചായി റോജാ മനോഹരന്‍ എന്നിവരെ തിരഞ്ഞെടുത്തു. മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ട്രാക്ക് സൂട്ടുകള്‍ പി കെ പ്രേമരാജന്‍ വിതരണം ചെയ്തു. കെ വി മനോഹരന്‍, പി പി ഹേമന്ത് കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it