Flash News

ലോക കപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബെക്കാം

ലോക കപ്പ് ഫൈനലിസ്റ്റുകളെ പ്രവചിച്ച് ബെക്കാം
X


ബെയ്ജിങ്: ജൂണ്‍ 15ന് റഷ്യയിലെ ലുശ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ലോക കപ്പ് 2018ന്റെ കലാശക്കളിയില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയുമായി കൊമ്പു കോര്‍ക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം. തുണീസ്യക്കെതിരായ 2-1ന്റെ വിജയം ഇംഗ്ലണ്ടിന് മികച്ച പ്രതീക്ഷ നല്‍കുന്നുവെന്നും ചൈനയില്‍ നടന്ന പ്രമോഷനല്‍ പരിപാടിക്കിടെ ബെക്കാം പറഞ്ഞു.

ബെക്കാം ക്യാപ്റ്റനായിരുന്ന സമയത്ത് ഇംഗ്ലണ്ട് ലോക കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിരുന്നു. 1966ല്‍ മാത്രമാണ് ഇംഗ്ലണ്ട് ലോക കപ്പിന്റെ ഫൈനലില്‍ എത്തിയത്. മല്‍സരത്തില്‍ ഇംഗ്ലണ്ട് ജര്‍മനിയെ പരാജയപ്പെടുത്തുകയായിരുന്നു.

അര്‍ജന്റീനയും ഇംഗ്ലണ്ടും ഇത്തവണ ഫൈനലില്‍ കളിക്കും. മല്‍സരത്തില്‍ ഇംഗ്ലണ്ട് ജയിക്കുമെന്നാണ് പ്രതീക്ഷ, താനങ്ങിനെ ചിന്തിക്കുന്നത് ഒരു പക്ഷേ എന്റെ രാജ്യത്തോടുള്ള പക്ഷപാതിത്വം കൊണ്ടായിരിക്കാമെന്നും ബെക്കാം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, ഗാരെത് സൗത്ത്‌ഗേറ്റ്‌സിന്റെ ടീമിന്റെ ഫൈനലിലേക്കുള്ള പാത വളരെ ദുര്‍ഘടമായിരിക്കുമെന്നും ബെക്കാം മുന്നറിയിപ്പ് നല്‍കി. ഇംഗ്ലണ്ട് ടീം വളരെ ചെറുപ്പമാണ്. അവര്‍ക്ക് കൂടുതല്‍ പരിചയമില്ല. ടൂര്‍ണമെന്റില്‍ നിരവധി മികച്ച ടീമുകള്‍ ഉണ്ടെന്നിരിക്കേ അവരുടെ മുന്നോട്ടുള്ള പോക്ക് കൂടുതല്‍ കടുത്തതായി കൊണ്ടിരിക്കുമെന്ന് ബെക്കാം പറഞ്ഞു.

വമ്പന്‍ ടീമുകളിലൊന്നായ ജര്‍മനി ആദ്യമല്‍സരത്തില്‍ മെക്‌സിക്കോയോട് തോറ്റതും സെമിയിലോ ഫൈനലിലോ ഇംഗ്ലണ്ടുമായി മുട്ടാന്‍ സാധ്യതയുള്ള അര്‍ജന്റീന ആദ്യ മല്‍സരത്തില്‍ ഐസ്‌ലന്റുമായി 1-1 സമനില വഴങ്ങിയതും ബെക്കാമിന്റെ പ്രവചനത്തിന് പ്രചോദനമേകിയിട്ടുണ്ടെന്ന് വേണം കരുതാന്‍.

അര്‍ജന്റീന ഇന്ന് ക്രൊയേഷ്യയെയും ഇംഗ്ലണ്ട് ഞായറാഴ്ച്ച പാനമയെയും നേരിടും.
Next Story

RELATED STORIES

Share it