Flash News

ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റു



തിരുവനന്തപുരം: ടി പി സെന്‍കുമാറിനു വേണ്ടി സംസ്ഥാന പോലിസ് മേധാവി സ്ഥാനം ഒഴിയേണ്ടി വന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായി ചുമതലയേറ്റു. ഇന്നലെ രാവിലെയാണ് അദ്ദേഹം വിജിലന്‍സ് ആസ്ഥാനത്തെത്തി ചുമതലയേറ്റത്. മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് തുടങ്ങിവച്ച നല്ലകാര്യങ്ങള്‍ തുടര്‍ന്നുകൊണ്ടുപോവുമെന്നും വിജിലന്‍സില്‍ ഇന്റലിജന്‍സ് വിങ് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന അഴിമതിക്കേസുകള്‍ക്ക് ആദ്യ പരിഗണന നല്‍കും. നിലവില്‍ വിജിലന്‍സില്‍ ആള്‍ക്ഷാമം രൂക്ഷമാണ്. ഇത് കേസന്വേഷണത്തെയും കോടതിയി ല്‍ റിപോര്‍ട്ട് നല്‍കുന്നതിനെയുമൊക്കെ ബാധിക്കുന്നുണ്ട്. കൂടുത ല്‍ പേരെ നിയമിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാനുള്ള അധികാരം സര്‍ക്കാരിനുണ്ട്. ഇത് ഉദ്യോഗസ്ഥര്‍ മാനിക്കണമെന്നും ബെഹ്‌റ പറഞ്ഞു.
Next Story

RELATED STORIES

Share it