kozhikode local

ലോക്കല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ടിക്കറ്റില്ല; യാത്രക്കാര്‍ വലയുന്നു

വടകര : പാലക്കാട് ഡിവിഷന് കീഴിലുള്ള ഹാള്‍ട്ടിങ് കേന്ദ്രമായുള്ള ലോക്കല്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ആവശ്യത്തിന് ടിക്കറ്റുകള്‍ ലഭിക്കാത്തത് യാത്രക്കാരെ വലക്കുന്നു. വിവിധ സ്ഥലങ്ങളിലേക്ക് യാത്രപോകാനുള്ള കാര്‍ബോ ര്‍ഡ് ടൈപ്പ് ടിക്കറ്റുകളാണ് ഇവിടങ്ങളില്‍ തീര്‍ന്നിരിക്കുന്നത്. ഇത് മൂലം തൊട്ടുമുമ്പിലെ സ്റ്റേഷനിലേക്ക് ടിക്കറ്റെടുത്ത് യാത്രചെയ്ത നിരവധിപ്പേരി ല്‍ നിന്ന് ടിടിആര്‍ പിഴ ഈടാക്കിതായി യാത്രക്കാര്‍ പറയുന്നു. മിക്ക യാത്രക്കാരും അഞ്ചും, പത്തും രൂപ നല്‍കി ഇറങ്ങേണ്ട സ്റ്റേഷന് ശേഷമുള്ള സ്ഥലത്തേക്ക് ടിക്കറ്റെടുത്തതാണ് യാത്ര ചെയ്യുന്നത്. ഇത് കാരണം യാത്രക്കാര്‍ക്ക് സാമ്പത്തീക നഷ്ടവും, ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാര്‍ക്ക് ശകാരവര്‍ഷവും കേള്‍ക്കുന്നത് പതിവായിരിക്കുകയാണ്. പഴയ രീതിയിലുള്ള ടിക്കറ്റ് നിലവില്‍ ട്രിച്ചിയില്‍ നിന്നാണ് പ്രിന്റ് ചെയ്യുന്നത്. റയില്‍വേ പാലക്കാട് ഡിവിഷന്‍ ഓഫിസ് മുഖേനയാണ് ഇതിനായി ഓര്‍ഡര്‍ നല്‍കി വരുന്നത്. ഹാള്‍ട്ടിങ് സ്റ്റേഷന്‍ അധികൃതര്‍ തൊട്ടടുത്ത പ്രധാന സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്റര്‍ വഴിയാണ് ടിക്കറ്റിനായി ആവശ്യപ്പെടുന്നത്. എന്നാല്‍ നാല്  മാസമായി ടിക്കറ്റിന്  ഓര്‍ഡര്‍ നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് റെയില്‍വേ അധികൃതകര്‍ വ്യക്തമാക്കുന്നത്. നിലവില്‍ സ്റ്റോക്കുള്ള ടിക്കറ്റുകള്‍ കൂടി തീര്‍ന്നുകഴിഞ്ഞാല്‍ ഹാ ള്‍ട്ടിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം ഏറെക്കുറെ നിലക്കുന്ന രീതിയിലേക്ക് കാര്യങ്ങളെത്തും. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Next Story

RELATED STORIES

Share it