Gulf

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അക്രെഡിറ്റേഷനുള്ള ആതുരാലയങ്ങള്‍ യു.എ.ഇ.യില്‍

ദുബയ്:  ലോകത്തിലെ ഏറ്റവും കൂടുതല്‍ അക്രെഡിറ്റേഷന്‍ ഉള്ള ആതുരാലയങ്ങള്‍ യു.എ.ഇ.യില്‍. ജോയിന്റ് കമ്മീഷന്‍ ഓഫ് ഇന്റര്‍നാഷണല്‍ (ജെ.സി.ഐ) ന്റെ അംഗീകരാമുള്ള 213 ആതുരാലയങ്ങളാണ് യു.എ.ഇ.യില്‍ പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്ക് നല്‍കുന്ന ചികില്‍സാ സൗകര്യങ്ങളും, സുരക്ഷയും  രോഗികളുടെ പ്രതികരണങ്ങളടക്കമുള്ള നിരവധി മാനദണ്ഡങ്ങളും കണക്കാക്കിയാണ് ജെ.സി.ഐ. അക്രെഡിറ്റേഷന്‍  നല്‍കുന്നത്. ദുബയില്‍ റാഷിദ് ആശുപത്രി, ദുബയ് ഹോസ്പിറ്റല്‍, ലത്തീഫ ഹോസ്പിറ്റല്‍ തുടങ്ങിയ പ്രധാനപ്പെട്ട ആതുരാലയങ്ങളെല്ലാം തന്നെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ജെ.സി.ഐ.യുടെ പട്ടികയില്‍ ഉള്‍പ്പെടുമെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രി അബ്ദുല്‍ റഹിമാന്‍ അല്‍ ഉവൈസ് പറഞ്ഞു. 2021 ആകുമ്പോഴത്തെക്കും യു.എ.ഇ.യില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഈ അംഗീകാരം നേടിയിരിക്കണം. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ 16 പ്രാഥമിക ചികില്‍സാ കേന്ദ്രങ്ങളും ഈ അംഗീകാരം നേടിയിട്ടുണ്ട്. രാജ്യത്തിന്റെ സാമ്പത്തിക നേട്ടത്തിന്റെ പ്രധാന ഘടകം ആരോഗ്യമാണന്നും ലോകത്തിന്റെ ആരോഗ്യ ഭൂപടത്തില്‍ സ്ഥാനം കരസ്ഥമാക്കുന്നതിന്റെ ഭാഗമായി നമ്മുടെ ആരോഗ്യ മേഖല ഏറെ നേട്ടങ്ങള്‍ കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിലേക്ക് രാജ്യത്തെ ആരോഗ്യ മേഖലയുടെ നിലവാരം ഉയര്‍ത്താന്‍ ആരോഗ്യ നയത്തിലും പ്രവര്‍ത്തനത്തിലും പ്രയോഗത്തിലും മാറ്റം വരുത്തുമെന്നും ആരോഗ്യ മന്താലയം അണ്ടര്‍ സിക്രട്ടറി ഡോ. മുഹമ്മദ് സലീം ഉലമ വ്യക്തമാക്കി.
Next Story

RELATED STORIES

Share it