ലോകകപ്പ് ഫുട്‌ബോള്‍: പ്രവചനം സീല്‍ ചെയ്ത് ലോക്കറില്‍

കൊച്ചി: ലോകകപ്പ് ഫുട്‌ബോ ള്‍ ജേതാക്കളെക്കുറിച്ചുള്ള പ്രവചനം സീല്‍ ചെയ്ത് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച് 21കാരന്‍. സൈക്കോളജിക്കല്‍ ഇല്യൂഷനിസ്റ്റ് കൂടിയായ അര്‍ജുന്‍ ഗുരു എന്ന വിദ്യാര്‍ഥിയാണ് റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിലെ ഫൈനല്‍, ഗോള്‍ഡന്‍ ബൂട്ട് ജേതാക്കളെ പ്രവചിച്ചത്.
ഗോളുകളുടെ എണ്ണം, ലോകകപ്പ് ജേതാക്കള്‍, നേടുന്ന ഗോളുകളുടെ എണ്ണം, ഗോള്‍ഡന്‍ ബൂട്ട്, ബോള്‍, ഗ്ലൗവ് ജേതാക്കള്‍ എന്നിവരുടെ പേരുകള്‍ എഴുതിയശേഷം ഹൈബി ഈഡന്‍ എംഎ ല്‍എ, ചലച്ചിത്രതാരം ശരണ്‍ പുതുമന, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കവറിലാക്കി സീ ല്‍ ചെയ്തു. ഇരുവരും ചേര്‍ന്നാണ് സേഫിന്റെ പിന്‍ നമ്പര്‍ സെറ്റ് ചെയ്തത്. സീല്‍ ചെയ്ത കവറുകള്‍ നവീന ഇലക്ട്രോണിക് സേഫിനുള്ളില്‍ വച്ചശേഷം എറണാകുളം സെന്‍ട്രല്‍ മാളിലെ വലിയ ലോക്കറിലേക്കു മാറ്റി.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വൈഫൈ കാമറയും ഇതോടൊപ്പമുണ്ട്.  ലോകകപ്പ് ഫൈനലിനു ശേഷം വിശിഷ്ട വ്യക്തികളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ വച്ചായിരിക്കും കവറുകള്‍ തുറക്കുക. എറണാകുളം സ്വദേശിയായ അര്‍ജുന്‍ പഠിച്ചതും വളര്‍ന്നതും വിദേശത്താണ്. ലണ്ട ന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദം നേടിയ ശേഷം കൊച്ചിയില്‍ ഷോകള്‍ നടത്തിവരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി മെ ന്റലിസം പരിശീലിച്ചുവരുന്നു.
Next Story

RELATED STORIES

Share it