Flash News

ലോകകപ്പ്: ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടിയെന്ന് കലക്ടര്‍

ലോകകപ്പ്: ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടിയെന്ന് കലക്ടര്‍
X
കോഴിക്കോട്: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ ഉയര്‍ത്തിയിട്ടുള്ള  ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് കലക്ടര്‍ യു വി ജോസ്.ബോര്‍ഡുകള്‍ ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17 ന് വൈകിട്ട് ആറുമണിക്കകം എല്ലാം നീക്കം ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.



നീക്കം ചെയ്യുന്ന  ബോര്‍ഡുകള്‍ കോഴിക്കോട് കോര്‍പറേഷന്റെ വെസ്റ്റ്ഹില്ലിലുള്ള പ്ലാസ്റ്റിക് ഷെഡിങ് യൂണിറ്റില്‍ സംഭരിക്കാന്‍ സംവിധാന ഒരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ബോര്‍ഡുകള്‍
നീക്കം ചെയ്യാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമവും പഞ്ചായത്ത് രാജ്, മുന്‍സിപ്പല്‍ നിയമവും ഉപയോഗിച്ച് നടപടി സ്വീകരിക്കാനും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it