Second edit

ലോകകപ്പ് ഉല്‍സവം

മോസ്‌കോയില്‍ നിന്ന് യെക്കറ്ററിന്‍ബര്‍ഗിലേക്കുള്ള ദൂരം 900 കിലോമീറ്ററാണ്. തീവണ്ടിയില്‍ യാത്ര ചെയ്താല്‍ 27 മണിക്കൂര്‍ വേണം അവിടെയെത്താന്‍. റഷ്യയുടെ കിഴക്കേ അറ്റത്ത് ഏഷ്യന്‍ ഭൂഖണ്ഡത്തിലാണ് ഈ സൈബീരിയന്‍ നഗരം. അവിടെയാണ് മെക്‌സിക്കോയും സ്വീഡനും തമ്മിലുള്ള ഫുട്‌ബോള്‍ മല്‍സരം നടന്നത്. അതു കാണാനായി എത്തിയ ആരാധകര്‍ മോസ്‌കോയില്‍ നിന്നു ബെയ്ജിങ് വരെ പോകുന്ന 118ാം നമ്പര്‍ വണ്ടിയിലാണു കയറിയത്.
ഈ യാത്രയുടെ വിവരണം ലോകകപ്പിന്റെ അസാധാരണമായ ആഗോള സ്വാധീനത്തിന്റെ ഒരു വിവരണം കൂടിയാണ്. യാത്രികരില്‍ ഒരാളായ 24കാരന്‍ ലൂയി അല്‍ഫോണ്‍സ് മെക്‌സിക്കോ-ജര്‍മനി മല്‍സരം കണ്ടത് സ്വന്തം നാട്ടില്‍ വച്ചാണ്. അന്നു വിജയാഘോഷങ്ങളില്‍ മതിമറന്ന് മെക്‌സിക്കോക്കാര്‍ നൃത്തംചവിട്ടിയപ്പോള്‍ പ്രദേശത്ത് ചെറിയ ഒരു ഭൂകമ്പം തന്നെയുണ്ടായി എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. ഏതായാലും ലൂയി അടുത്ത കളി കാണാന്‍ നേരെ റഷ്യയിലേക്ക് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. കാശ് കുറവായതു കാരണം മോസ്‌കോയില്‍ മുറിയൊന്നും കിട്ടാതെ തെരുവില്‍ രണ്ടു ദിവസമാണ് കറങ്ങിത്തിരിഞ്ഞത്. അതിനാല്‍ തീവണ്ടിയില്‍ കയറി പത്തു മണിക്കൂറിലേറെ സുഖമായി ഉറങ്ങി.
ഇങ്ങനെ പലതരക്കാരാണ് യാത്രികര്‍. അവര്‍ ഫുട്‌ബോളിന്റെ കെട്ടടങ്ങാത്ത ആവേശവുമായാണ് റഷ്യയില്‍ എത്തിയിരിക്കുന്നത്. ലോകകപ്പ് കഴിയുമ്പോഴേക്കും അടുത്ത കപ്പിനായുള്ള കാത്തിരിപ്പിനുള്ള കാരണവും ഈ ആവേശവും അനുഭവങ്ങളും തന്നെ.
Next Story

RELATED STORIES

Share it