ലോകകപ്പില്‍ മുത്തമിട്ട് മുസോളിനിയുടെ ഇറ്റലി

ഏകാധിപതിയായിരുന്ന മുസോളിനിയെ ഭയപ്പെട്ടുകൊണ്ടായിരുന്നു അക്കാലങ്ങളില്‍ ഇറ്റാലിയന്‍ ടീം ലോകകപ്പുകളില്‍ പങ്കെടുക്കാന്‍ വിവിധ രാജ്യങ്ങളിലേ ക്ക് എത്തിയിരുന്നത്. 1922 മുതല്‍ 1943 വരെ ഇറ്റലി ഭരിച്ച മുസോളിനി ഇക്കാലങ്ങളിലെ ല്ലാം തന്റെ രാജ്യത്തിന്റെ ഫുട്‌ബോള്‍ പ്രകടനങ്ങളില്‍ അ തീവ ജാഗ്രത പാലിച്ചിരുന്നു. 1934, 38 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി രണ്ടു തവണ കിരീടത്തില്‍ മുത്തമിടുന്നതിനും ഇറ്റലിക്കാര്‍ക്കു കഴിഞ്ഞു.
1934ല്‍ ഇറ്റലി തന്നെയായിരുന്നു ലോകകപ്പിന് ആതി ഥ്യം വഹിച്ചത്.  ആ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ചെക്കോസ്ലൊവാക്യയെ ഒന്നിനെതിരേ രണ്ടു ഗോളുക ള്‍ക്ക് തകര്‍ത്താണ് ടീം കിരീടത്തില്‍ മുത്തമിട്ടത്.
ഫ്രാന്‍സ് ആതിഥ്യമരുളിയ 1938ലെ ലോകകപ്പില്‍ നിലവിലെ ജേതാക്കളായതിനാല്‍ വിജയം അഭിമാനപ്രശ്‌നമായി കാണണമെന്നായിരുന്നു മുസോളിനി ടീമംഗങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കിയിരുന്നത്. ഭയന്നു വിറച്ചായിരുന്നു ഇറ്റാലിയന്‍ ടീം മല്‍സരങ്ങള്‍ക്കായി ഫ്രാന്‍സിലെത്തിയത്. പാരിസില്‍ ജൂണ്‍ 19 നു നടന്ന കലാശപ്പോരാട്ടത്തില്‍ ഹംഗറിയെ 4-2 എന്ന സ്‌കോറിന് തോല്‍പിച്ച് കിരീടവുമായി മടങ്ങാന്‍ ഇറ്റാലിയന്‍ ടീമിനു കഴിഞ്ഞു.
വിട്ടോറിയോ പോസോ എന്ന കോച്ചിന്റെ കീഴിലായിരുന്നു ഇറ്റലിയുടെ തുടര്‍ച്ചയായ രണ്ട് ലോകകപ്പ് വിജയങ്ങളും. ഒരു കോച്ചിന്റെ കീഴില്‍ തുടര്‍ച്ചയായ രണ്ടു ലോകകപ്പ് നേടുന്ന ആദ്യ ടീമായും ഇറ്റലി മാറി.
Next Story

RELATED STORIES

Share it