kozhikode local

ലൈസന്‍സില്ലാതെ ബൈക്കില്‍ കറങ്ങുന്ന കുട്ടികളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ്‌

വടകര: ലൈസന്‍സും, അനുബന്ധ രേഖകളുമില്ലാതെ ബൈക്കില്‍ കറങ്ങുന്ന വിദ്യാര്‍ഥികളെ പിടികൂടാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടികള്‍ ശക്തമാക്കി. വ്യാഴാഴ്ച മുയിപ്പോത്ത് ടൗണില്‍ നടത്തിയ വാഹന പരിശോധനയില്‍ 25ഓളം വിദ്യാര്‍ഥികളെ പിടികൂടി. സലഫി കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് പിടിയിലായവരില്‍ മുഴുവനും. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ് ഇവരില്‍ ഏറെയും. പിടികൂടിയ വിദ്യാര്‍ഥികളെയും കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കോളജിലെത്തി പ്രിന്‍സിപ്പല്‍, കോളജ് ഡയറക്റ്റര്‍, അഡ്മിനിസ്‌ട്രേറ്റര്‍ എന്നിവരുടെ മുന്നില്‍ ഹാജരാക്കി. രേഖകളില്ലാതെ വാഹനം ഓടിച്ചാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളെ കുറിച്ച് ബോധവല്‍ക്കരണം നടത്തി. അടുത്ത ദിവസം തന്നെ പിടിഎ മീറ്റിങ് വിളിച്ചു ചേര്‍ത്ത് തുടര്‍ നടപടി സ്വീകരിക്കുമെന്ന് കോളജ് അധികൃതര്‍ ഉറപ്പ് നല്‍കിയതായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതോടൊപ്പം ഇന്ന് പിടിയിലായ വിദ്യാര്‍ഥികളോട് മാതാപിതാക്കളോടൊപ്പം വടകര ആര്‍ടിഒ മുന്‍പാകെ ഹാജരാവാനും നോട്ടീസ് നല്‍കി.
െ്രെഡവിങ് ലൈസന്‍സും, ഇന്‍ഷുറന്‍സും, അനുബന്ധ രേഖകളുമില്ലാതെ വിദ്യാര്‍ഥികള്‍ വാഹനങ്ങള്‍ ഓടിച്ച് അപകടം വരുത്തുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് വാഹന പരിശോധന കര്‍ശനമാക്കിയത്. രേഖകളില്ലാതെ വാഹനം ഓടിച്ചാല്‍ ഇന്‍ഷുറന്‍സ് തുകയടക്കം ലഭിക്കാത്ത അവസ്ഥയാണുള്ളത്. അപകട നഷ്ടപരിഹാരം വാഹനം ഓടിച്ചയാളും, ഉടമയും നല്‍കേണ്ടി വരും. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയത്.
Next Story

RELATED STORIES

Share it