Flash News

ലൈവ് അപ്‌ഡേറ്റ്: ആവേശപോരില്‍ സെര്‍ബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്

ലൈവ് അപ്‌ഡേറ്റ്: ആവേശപോരില്‍ സെര്‍ബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്
X


ആവേശപോരില്‍ സെര്‍ബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്
കലിനിഗ്രാഡ്: ഗ്രൂപ്പ് ഇയിലെ ആവേശ പോരാട്ടത്തില്‍ സെര്‍ബിയയെ വീഴ്ത്തി സ്വിറ്റ്‌സര്‍ലന്‍ഡ്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു സ്വിസ് നിര വിജയം പിടിച്ചത്. ഒആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡ് വിജയം പിടിച്ചത്. അഞ്ചാം മിനിറ്റില്‍ ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന ക്രോസിനെ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് മിത്രോവിച്ച് സെര്‍ബിയക്ക് ലീഡ് സമ്മാനിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡ് നിലനിര്‍ത്തിയാണ് സെര്‍ബിയ കളം പിരിഞ്ഞത്.
എന്നാല്‍ രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചെത്തിയ സ്വിസ് നിര 52ാം മിനിറ്റില്‍ സമനില പിടിച്ചു. റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ ബുള്ളറ്റ് ഷോട്ടിലൂടെ സാക്ക വലയിലെത്തിക്കുകയായിരുന്നു. പിന്നീടുള്ള സമയത്തെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 90ാം മിനിറ്റില്‍ സ്വിസ് നിര വിജയഗോള്‍ കണ്ടെത്തി. മികച്ച കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഷക്കീരിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി വലകുലുക്കിയത്. ജയത്തോടെ സ്വിറ്റ്‌സര്‍ലന്‍ഡ് പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.




1:15:56 AM

സ്വിറ്റ്‌സര്‍ലന്‍ഡിന് ലീഡ്
90ാം മിനിറ്റില്‍ മികച്ച കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ഷക്കീരിയാണ് സ്വിറ്റ്‌സര്‍ലന്‍ഡിന് വേണ്ടി വലകുലുക്കിയത്.  2-1ന് ലീഡ് സ്വിറ്റ്‌സര്‍ലന്‍ഡിനൊപ്പം.




12:38:07 AM

ഗോള്‍ മടക്കി സ്വിറ്റ്‌സര്‍ലന്‍ഡ്
52ാം മിനിറ്റില്‍ റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ ബുള്ളറ്റ് ഷോട്ടിലൂടെ സാക്ക വലയിലെത്തിച്ചു. മല്‍സരം 1-1 എന്ന നിലയില്‍.




12:19:37 AM

ബൈസിക്കിള്‍ കിക്കിലൂടെ ഗോള്‍ നേടാനുള്ള സെര്‍ബിയയുടെ മിത്രോവിച്ചിന്റെ ശ്രമം






12:16:48 AM

ആദ്യ പകുതി പിന്നിടുമ്പോള്‍ ഒരു ഗോളിന് സെര്‍ബിയ മുന്നില്‍
ആദ്യ പകുതി പിന്നിടുമ്പോള്‍ ഒരു ഗോളിന് സെര്‍ബിയ മുന്നില്‍. അഞ്ചാം മിനിറ്റില്‍ ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന ക്രോസിനെ ഹെഡ്ഡറിലൂടെ മിത്രോവിച്ച് വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതി പിരിയുമ്പോള്‍ 69 ശതമാനം പന്തടക്കത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഗോള്‍ ശ്രമത്തില്‍ ആധിപത്യം സെര്‍ബിയക്കൊപ്പം. 10 തവണ സെര്‍ബിയ ഗോള്‍ ശ്രമം നടത്തിയപ്പോള്‍ ഒമ്പത് തവണയാണ് സ്വിസ് നിര ഗോള്‍ശ്രമം നടത്തിയത്.




12:04:11 AM

35 മിനിറ്റ് പിന്നിടുമ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് വ്യക്തമായ ആധിപത്യം. 69 ശതമാനം പന്തടക്കത്തില്‍ സ്വിസ് നിര മുന്നിട്ട് നിന്ന് ഏഴ് തവണ ഗോള്‍ശ്രമം നടത്തി.




11:45:25 PM


സ്വിറ്റ്‌സര്‍ലന്‍ഡിനെതിരേ സെര്‍ബിയ മുന്നില്‍
അഞ്ചാം മിനിറ്റില്‍ ബോക്‌സിലേക്ക് ഉയര്‍ന്നുവന്ന ക്രോസിനെ ഹെഡ്ഡറിലൂടെ മിത്രോവിച്ച് വലയിലെത്തിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it