Flash News

വാട്ട് എ വിന്‍; ഇഞ്ചുറി ടൈമില്‍ സ്വീഡനെ വീഴ്ത്തി ജര്‍മന്‍

വാട്ട് എ വിന്‍; ഇഞ്ചുറി ടൈമില്‍ സ്വീഡനെ വീഴ്ത്തി ജര്‍മന്‍
X

സോച്ചി: ഗ്രൂപ്പ് എഫില്‍ ത്രില്ലിങ് ജയം സ്വന്തമാക്കി ജര്‍മനി. ആവേശ പോരാട്ടത്തിന്റെ ഇഞ്ചുറി ടൈമില്‍ ടോണി ക്രൂസ് ഫ്രീ കിക്കിലൂടെ നേടിയ ഗോളിന്റെ കരുത്തില്‍ 2-1നാണ് ജര്‍മനി ജയം സ്വന്തമാക്കിയത്. 32ാം മിനിറ്റില്‍ ടോയ്‌വോനനിലൂടെ സ്വീഡനാണ് ആദ്യം അക്കൗണ്ട് തുറന്നത്. ടോണി ക്രൂസിന്റെ മിസ് പാസില്‍ നിന്നാണ്  ടൊയ്‌വോനെന്‍ വലകുലുക്കിയത്. ഇതോടെ ആദ്യ പകുതി 1-0ന് സ്വീഡനൊപ്പം നിന്നു.
രണ്ടാം പകുതിയില്‍ പൊരുതിക്കളിച്ച ജര്‍മനി 48ാം മിനിറ്റില്‍ സമനില പിടിച്ചു. ഗോമസിന്റെ അസിസ്റ്റില്‍ റൂസാണ് ജര്‍മനിക്ക് വേണ്ടി വലകുലുക്കിയത്.  മല്‍സരം 1-1 എന്ന നിലയിലേക്ക്. ജര്‍മനിക്ക് ജയം നിര്‍ണായകമായ മല്‍സരത്തില്‍ സ്വീഡന്‍ ശക്തമായ പ്രതിരോധം തീര്‍ത്തതോടെ ജര്‍മന്‍ നിര നന്നായി വിയര്‍ത്തു. 82ാം മിനിറ്റില്‍ ജര്‍മനിക്ക് തിരിച്ചടിയായി ബോട്ടിങ് റെഡ്കാര്‍ഡ് കണ്ട് പുറത്തായി. ഇതോടെ ജര്ഡമനി 10 പേരായി ചുരുങ്ങി.
എന്നാല്‍ പ്രതീക്ഷ കൈവിടാതെ കളിച്ച ജര്‍മനിയെത്തേടി ഫ്രീകിക്ക് ഭാഗ്യമെത്തി. ഇഞ്ചുറി ടൈമിന്റെ 95ാം മിനിറ്റില്‍ ബോക്‌സിന്റെ വലത് മൂലയില്‍ ജര്‍മനിക്ക് അനുകൂലമായി ഫ്രീകിക്ക്. റൂസിന്റെ ടെച്ചില്‍ ടോണി ക്രൂസ് തൊടുത്ത മിന്നല്‍ ഷോട്ട് സ്വീഡന്റെ വലതുളയ്ക്കുകയായിരുന്നു. അതോടെ അവസാന മിനിറ്റിലെ ഗോളില്‍ 2-1ന്റെ ജയത്തോടെ ജര്‍മനി പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി.






12:33:51 AM

സമനില പിടിച്ച് ജര്‍മനി
മാര്‍ക്കോ റൂയിസിലൂടെ 48ാം മിനിറ്റില്‍ ജര്‍മനി ഗോള്‍മടക്കി. മല്‍സരം 1-1




12:17:02 AM

ആദ്യ പകുതിയില്‍ സ്വീഡന്‍ മുന്നില്‍
ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങുമ്പോള്‍ ജര്‍മനിക്കെതിരേ സ്വീഡന്‍ ഒരു ഗോളിന് മുന്നില്‍.32ാം മിനിറ്റില്‍ ടൊയ്‌വോനെനാണ് സ്വീഡനായി വലകുലുക്കിയത്.




12:08:40 AM

40ാം മിനിറ്റില്‍ തോമസ് മുള്ളര്‍ക്ക് ലഭിച്ച സുവര്‍ണാവസരം പാഴായി പോകുന്നു. സ്വീഡന്‍ ഗോള്‍കീപ്പര്‍ ഓള്‍സന്റെ മികച്ച സേവാണ് സ്വീഡനെ രക്ഷിച്ചത്.




12:01:03 AM



32ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ മിസ് പാസില്‍ നിന്ന്  ടൊയ്‌വോനെന്‍ വലകുലുക്കുന്നു. സ്വീഡന്‍ 1-0ന് മുന്നില്‍.




11:58:59 PM

പരിക്ക് മൂലം സെബാസ്റ്റ്യന്‍ റൂഡി പുറത്ത് പകരം മാഞ്ചസ്റ്റര്‍ സിറ്റി താരം ഗുണ്ടോകന്‍.




11:55:30 PM










11:42:25 PM






11:41:04 PM

11ാം മിനിറ്റില്‍ സ്വീഡന്റെ ബെര്‍ഗ് മികച്ച കൗണ്ടര്‍ അറ്റാക്കിങ് നടത്തിയെങ്കിലും ജര്‍മന്‍ ഗോള്‍കീപ്പര്‍ ന്യൂയറുടെ ഇടപെടല്‍ ജര്‍മനിയെ രക്ഷപെടുത്തി.




11:38:11 PM

രണ്ടാം മിനിറ്റില്‍ ജര്‍മനിക്ക് സുവര്‍ണാവസരം. വെര്‍ണര്‍ ഹെഡ്ഡ് ചെയ്ത് ഡ്രാക്‌സലര്‍ക്ക് നല്‍കിയെങ്കിലും താരത്തിന്റെ ഷോട്ട് ഗ്രാന്‍ക്വിസ്റ്റ് തടുത്തിട്ടു.






11:37:59 PM



സോച്ചി: ഗ്രൂപ്പ് എഫിലെ നിര്‍ണായക പോരാട്ടത്തില്‍ ജര്‍മനി സ്വീഡനെതിരേ. 4-2-3-1 ഫോര്‍മാറ്റില്‍ ജര്‍മനി ബൂട്ടണിഞ്ഞപ്പോള്‍ 4-4-2 ഫോര്‍മാറ്റിലാണ് സ്വീഡന്‍ കളത്തിലിറങ്ങിയത്.ഓസിലും ഖദീരയും ഹമ്മല്‍സും ജര്‍മനിയുടെ ആദ്യ ഇലവനിലില്ല
Next Story

RELATED STORIES

Share it