Flash News

ഈജിപ്തിനെ നാണം കെടുത്തി റഷ്യന്‍ പടയോട്ടം

ഈജിപ്തിനെ നാണം കെടുത്തി റഷ്യന്‍ പടയോട്ടം
X

സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഗ്രൂപ്പ് എയിലോ പോരാട്ടത്തില്‍ ഈജിപ്തിനെ തകര്‍ത്ത് റഷ്യ. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു റഷ്യയുടെ ജയം. 47ാം മിനിറ്റില്‍ ഫേത്തിയുടെ സെല്‍ഫ് ഗോളിലൂടെ റഷ്യ അക്കൗണ്ട് തുറന്നപ്പോള്‍ 59ാം മിനിറ്റില്‍ ചെറിഷേവും 62ാം മിനിറ്റില്‍ സ്യൂബയും റഷ്യക്ക് വേണ്ടി വലകുലുക്കി. 73ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ മുഹമ്മദ് സലാഹാണ് ഈജിപ്തിന് വേണ്ടി ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ റഷ്യ അവസാന 16 സാധ്യത സജീവമാക്കിയപ്പോള്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഈജിപ്തിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ അവസാനിച്ചു. ആദ്യ മല്‍സരത്തില്‍ റഷ്യ സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചപ്പോള്‍ ഉറുഗ്വേയോട് ഏകപക്ഷീയമായ ഒരു ഗോളിന് ഈജിപ്ത് പരാജയപ്പെട്ടിരുന്നു.



12:57:35 AM
73ാം മിനിറ്റില്‍ വീണുകിട്ടിയ പെനല്‍റ്റിയെ വലയിലെത്തിച്ചാണ് സലാഹ് ഈജിപ്തിന്റെ അക്കൗണ്ട് തുറന്നത്. റഷ്യ 3-1ന് മുന്നില്‍.




12:50:41 AM








12:46:04 AM

റഷ്യ മൂന്ന് ഗോളിന് മുന്നില്‍
ആതിഥേയരായ റഷ്യ ഈജിപ്തിനെതിരേ മൂന്ന് ഗോളിന് മുന്നില്‍. 62ാം മിനിറ്റില്‍ സൂബയാണ് റഷ്യക്ക് വേണ്ടി മൂന്നാം ഗോള്‍ നേടിയത്.




12:44:00 AM

റഷ്യ രണ്ട് ഗോളിന് മുന്നില്‍. 59ാം മിനിറ്റില്‍ ചെറിഷേവാണ് റഷ്യയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടിയത്. ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ചെറിഷേവ് വലകുലുക്കുകയായിരുന്നു.ചെറിഷേവിന്റെ ലോകകപ്പിലെ മൂന്നാം ഗോള്‍




12:39:48 AM

മുഹമ്മദ് സലാഹ് അവസരങ്ങള്‍ പാഴാക്കുന്നു. റഷ്യ 1-0ന് മുന്നിട്ട് നില്‍ക്കുന്നു




12:32:01 AM
രണ്ടാം പകുതിയില്‍ ആതിഥേയരായ റഷ്യ ഈജിപ്തിനെതിരേ മുന്നില്‍. റീബൗണ്ട് ചെയ്ത പന്തിനെ ഈജിപ്ഷ്യന്‍ ക്യാപ്റ്റന്‍ ഫേത്തിയുടെ സെല്‍ഫ് ഗോളില്‍ റഷ്യ മുന്നില്‍.




12:16:05 AM



ഗ്രൂപ്പ് എയില്‍ ഈജിപ്ത് - റഷ്യ മല്‍സരം ആദ്യ പകുതി പിന്നിടുമ്പോള്‍ ഗോള്‍ രഹിതം. പന്തടക്കത്തില്‍ 54 ശതമാനം ഈജിപ്ത് മുന്നിട്ട് നിന്ന് അഞ്ച് തവണ ഗോള്‍ ശ്രമം നടത്തിയപ്പോള്‍ എട്ട് തവണയാണ് റഷ്യ ഈജിപ്ഷ്യന്‍ ഗോള്‍മുഖം വിറപ്പിച്ചത്. റഷ്യക്കുവേണ്ടി ചെറിഷേവ് മികച്ച പ്രകടനം പുറത്തെടുക്കുമ്പോള്‍ പരിക്കേറ്റ് തിരിച്ചെത്തിയ മുഹമ്മദ് സലാഹിന് മികച്ച ഫോമിലേക്കുയരാനാവുന്നില്ല.




11:56:21 PM
ആദ്യ 27 മിനിറ്റ് പിന്നിടുമ്പോള്‍ പോരാട്ടം ഇഞ്ചോടിഞ്ച്. പന്തടക്കത്തില്‍ 53 ശതമാനം റഷ്യ മുന്നിട്ട് നിന്ന് ആറ് തവണ ഗോള്‍ ശ്രമം നടത്തിയപ്പോള്‍ മൂന്ന് തവണ ഈജിപ്തും ഗോളിനായി ശ്രമിച്ചു. റഷ്യന്‍ താരം ചെറിഷേവിന്റെ കളി മികവിന് ആദ്യ മിനിറ്റുകളില്‍ കൈയടി. ആദ്യ മല്‍സരത്തില്‍ സൗദി അറേബ്യയ്‌ക്കെതിരേ രണ്ട് ഗോളുകളാണ് ചെറിഷേവ് നേടിയത്.

11:41:08 PM


സെയ്ന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഗ്രൂപ്പ് എയിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഈജിപ്തിനെതിരേ ആക്രമിച്ച് തുടങ്ങി റഷ്യ.  12 മിനിറ്റ് പിന്നിടുമ്പോള്‍ പന്തടക്കത്തില്‍ 63 ശതമാനം ഈജിപ്ത് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഗോള്‍ ശ്രമത്തില്‍ ആധിപത്യം റഷ്യക്കൊപ്പം.
Next Story

RELATED STORIES

Share it