kozhikode local

ലൈഫ് പദ്ധതി: 1619 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ ലൈഫ് മിഷനു കീഴില്‍ മാര്‍ച്ച് 31 നകം ജില്ലയില്‍ ലക്ഷ്യമിട്ട 7730 വീടുകളില്‍ 1619 വീടുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ യു വി ജോസ് അറിയിച്ചു.
2294 വീടുകളുടെ ലിന്റല്‍ വര്‍ക്കും 1801 എണ്ണത്തിന്റെ മേല്‍ക്കൂര നിര്‍മാണവും പൂര്‍ത്തിയായി. ഇവയുള്‍പ്പെടെ 4095 വീടുകള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാവും. ഇതുകൂടാതെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള ബാക്കി വീടുകള്‍ കൂടി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. ലൈഫ് പദ്ധതിപുരോഗതി വിലയിരുത്തുന്നതിന് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെയും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലങ്ങളായി വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ സഹായം ലഭിച്ചിട്ടും പൂര്‍ത്തിയാക്കാനാവാത്ത വീടുകളുടെ പൂര്‍ത്തീകരണമാണ് ലൈഫ് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നിര്‍വഹിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങള്‍, പട്ടികജാതി- വര്‍ഗ വകുപ്പുകള്‍, ഫിഷറീസ് വകുപ്പ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് തുടങ്ങിയവ മുഖേന വീടുകള്‍ ലഭിച്ചിട്ടും പൂര്‍ത്തിയാക്കാന്‍ കഴിയാതെ കിടക്കുന്ന 7730 വീടുകളാണ് ജില്ലയില്‍ കണ്ടെത്തിയത്.
ഭവനരഹിതരായ എല്ലാവര്‍ക്കും പാര്‍പ്പിടമൊരുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ലൈഫ്. യോഗത്തില്‍ ലൈഫ് ജില്ലാ കണ്‍വീനര്‍ പി രവീന്ദ്രന്‍, ജില്ലാ കോ-ഓഡിനേറ്റര്‍ ജോ ര്‍ജ് ജോസഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it