Flash News

ലൈംഗീകത എങ്ങനെ പീഡനമാവും: വൈദീകരെ ന്യായികരിച്ച് കത്തോലിക്കാ മാസിക

ലൈംഗീകത എങ്ങനെ പീഡനമാവും: വൈദീകരെ ന്യായികരിച്ച് കത്തോലിക്കാ മാസിക
X
കൊച്ചി: പീഡനക്കേസുകളില്‍ വൈദീകരെ ന്യായികരിച്ച് കത്തോലിക്കാ മാസിക. ഇന്ത്യന്‍ കറന്റ്‌സ് എന്ന കത്തോലിക്കാ മാസികയിലാണ് ലൈംഗീകത എങ്ങനെ പീഡനമാവുമെന്ന തലക്കെട്ടോടെയുള്ള ലേഖനമുള്ളത്. ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരേ യുവതി നല്‍കിയ പരാതിയെ ചോദ്യം ചെയ്യുന്ന ലേഖകന്‍ പരാതിക്കാരെ മോശമായി ചിത്രീകരിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. വൈദീകര്‍ പീഡിപ്പിക്കാന്‍ പാടുണ്ടോ ? വൈദികന്റെ കര്‍മ എന്ത്? എന്ന തരത്തിലുള്ള ഒരു ചോദ്യം പോലും ഉന്നയിക്കാത്ത ലേഖകന്‍ 16ാം വയസില്‍ പീഡനത്തിനിരയായ യുവതി എന്തുകൊണ്ട് മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് ചോദിക്കുന്നത്.



എ ജെ ഫിലിപ്പ് എന്നയാളുടെതാണ് ലേഖനം.ആരോപണ വിധേയരായ ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികരുമായും ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലുമായും തനിക്ക് നേരത്തേ തന്നെ ബന്ധമുണ്ടെന്നും അതുകൊണ്ട് തന്നെ എന്താണ് സംഭവിച്ചത് അറിയാം എന്നുമാണ് ലേഖനത്തിലെ കാര്യങ്ങളെ ന്യായികരിച്ച് ഇയാള്‍ പറയുന്നത്.
തന്റെ കാമുകനാല്‍ 16ാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ട് അയാള്‍ പിന്നീട് വൈദികനായാല്‍ അതിനെ വൈദിക പീഡനം എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ലേഖകന്‍  ലൗകീക ജിവിതം ഇഷ്ടമുള്ളയാള്‍ എന്തിന് വൈദീക വൃത്തി തിരഞ്ഞെടുത്തെന്ന ചോദ്യം വിഴുങ്ങി.കാര്‍ഡ് ഉപയോഗിച്ച് പണം അടച്ചതിന്റെ സന്ദേശം ഭര്‍ത്താവിന് പോയപ്പോള്‍ മാത്രമാണ് പരാതിയുമായി വരുന്നത്. ഇങ്ങനെ സംഭവിച്ചില്ലെങ്കില്‍ സംഭവം തന്നെ ആരും അറിയുമായിരുന്നില്ലെന്നും ഇതിനെ പീഡനം എന്ന് വിളിക്കാമോയെന്ന് തനിക്കറിയില്ല.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ 13 തവണ തന്നെ പീഡിപ്പെച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. ഇത്രകാലമായിട്ടും ഇവര്‍ എവിടെയായിരുന്നുവെന്നും ഇപ്പോള്‍ പരാതിയുമായി വന്നതില്‍ എന്തോ സംഭവം ഒളിഞ്ഞ് കിടക്കുന്നുവെന്നും ലേഖകന്‍ പറയുന്നു.
Next Story

RELATED STORIES

Share it