ലൈംഗിക വൈകൃതങ്ങള്‍ക്ക് നിയമപരിരക്ഷ ആശങ്കാജനകം:ഐഎസ്എം

വടകര: സമത്വത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ സ്വവര്‍ഗരതിപോലുള്ള മനോവൈകൃതങ്ങള്‍ക്ക് നിയമ പരിരക്ഷ ലഭിക്കുന്നത് അത്യന്തം ആശങ്കാജനകമാണെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി. ഐഎസ്എം സംസ്ഥാന സമിതി വടകര ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിയുടെ സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് സമൂഹം എതിരല്ല. സ്വവര്‍ഗരതിക്ക് അനുമതി നല്‍കുക വഴി ലൈംഗിക ന്യനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നത് തെറ്റായ ചിന്തയാണ്. പുരോഗമന ചിന്തയുടെ പേരില്‍ സമൂഹത്തില്‍ ശേഷിക്കുന്ന ധാര്‍മിക ചിന്തകള്‍ കൂടി ഇല്ലാതാക്കുന്നത് അംഗീകരിക്കാനാവില്ല. മാനവരാശിയുടെ വിമോചനമാണ് ക്വുര്‍ആന്‍ മുന്നോട്ട് വെക്കുന്നത്. തിന്മകള്‍ മനുഷ്യരുടെ എല്ലാ സ്വാതന്ത്ര്യവും ഇല്ലാതാക്കുന്നുവെന്നതാണ് ക്വുര്‍ആനിക കാഴ്ചപ്പാട്. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി അധ്യക്ഷത വഹിച്ചു. വെളിച്ചം അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഏഴാംഘട്ട ലോഞ്ചിംഗ് എം പി അബ്ദുസമദ് സമദാനി നിര്‍വ്വഹിച്ചു. വെള്ളപ്പൊക്ക ദുരിദാശ്വാസ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ദേശീയ ദുരന്ത നിവാരണ സേന ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫെബിന്‍ യൂസുഫിനുള്ള ഉപകാരം സമദാനി സമര്‍പ്പിച്ചു. കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ ബാലവെളിച്ചം പ്രകാശനം കെഎന്‍എം വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിച്ചു.

Next Story

RELATED STORIES

Share it