World

ലൈംഗികാതിക്രമം: ഇന്ത്യക്കാരനെ യുഎന്‍ പിരിച്ചുവിട്ടു

ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യക്കാരനായ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ലിംഗ സമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള യുഎന്‍ ഏജന്‍സി പിരിച്ചുവിട്ടു. യുഎന്‍ ജീവനക്കാരാണ് പരാതി നല്‍കിയത്. പരാതിയില്‍ ഓഡിറ്റ് ഓഫിസും യുനൈറ്റഡ് നാഷന്‍സ് ഡവലപ്‌മെന്റ് പ്രോഗ്രാമും അന്വേഷണം നടത്തിയിരുന്നു. യുഎന്‍ വിമണിന്റെ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, അസിസ്റ്റന്റ സെക്രട്ടറി ജനറല്‍, മുതിര്‍ന്ന ഉപദേഷ്ടാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന രവി കര്‍കരെയെ ആണു പിരിച്ചുവിട്ടത്.
ജീവനക്കാരുടെ പരാതിയില്‍ അന്വേഷണം നടന്നതായും കുറ്റം കണ്ടെത്തിയതിനാല്‍ കര്‍ശന അച്ചടക്കനടപടി സ്വീകരിക്കുന്നതായും യുഎന്‍ വിമണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. യുഎന്നിന്റെ സ്റ്റാഫ് റെഗുലേഷന്‍ ആന്റ് റൂള്‍സ് പ്രകാരം ആരോപണവിധേയനായ ഉദ്യോഗസ്ഥനെ പിരിച്ചുവിടുന്നതായും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. കര്‍കരെ പീഡിപ്പിക്കുന്നതായി യുഎന്നിന്റെ എട്ടു ജീവനക്കാരാണു പരാതി നല്‍കിയത്.

Next Story

RELATED STORIES

Share it