Flash News

ലൂക്കാസ് ബിഗ്ലിയയ്ക്ക് പരിക്ക്; അര്‍ജന്റീനയ്ക്ക് ആശങ്ക

ലൂക്കാസ് ബിഗ്ലിയയ്ക്ക് പരിക്ക്; അര്‍ജന്റീനയ്ക്ക് ആശങ്ക
X

റോം: റഷ്യന്‍ ലോകകപ്പ് ആരംഭിക്കാനിരിക്കെ പരിക്ക് അര്‍ജന്റീനയ്ക്ക് തലവേദനയാവുന്നു. സൂപ്പര്‍ താരം സെര്‍ജിയോ അഗ്യൂറോയുടെ പരിക്കിന്റെ ആശങ്കകള്‍ക്ക് പിന്നാലെ മധ്യനിര താരം ലൂക്കാസ് ബിഗ്ലിയയും പരിക്കേറ്റ് പുറത്തുപോയിരിക്കുകയാണ്. ഇറ്റാലിയന്‍ സീരി എയില്‍ എ സി മിലാന്റെ താരമായിരുന്നു ബിഗ്ലിയയക്ക് ബെനെവെന്റോയുമായുള്ള മല്‍സരത്തിനിടെ പരിക്കേല്‍ക്കുകയായിരുന്നു. നടുവിന് പരിക്കേറ്റ ബിഗ്ലിയയുടെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല. എന്തായാലും അഗ്യൂറോയ്ക്കും ബിഗ്ലിയയ്ക്കും ലോകകപ്പില്‍ കളിക്കാന്‍ സാധിക്കാതെ വന്നാല്‍ അര്‍ജന്റീനയ്ക്കത് കടുത്ത തിരിച്ചടി തന്നെയാവും. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി എല്ലാ മല്‍സരങ്ങളിലും ബിഗ്ലിയ കളിച്ചിരുന്നു.
Next Story

RELATED STORIES

Share it