kozhikode local

ലീഗ് ഓഫിസിനകത്തെ സ്‌ഫോടനം; വിദഗ്ധസംഘം പരിശോധന നടത്തി

നാദാപുരം: കല്ലാച്ചി തെരുവന്‍ പറമ്പിലെ ലീഗ് ഓഫീസിനുള്ളിലുണ്ടായ സ്‌ഫോടനത്തെ പറ്റി പഠിക്കാന്‍ വിദഗ്ധ സംഘം എത്തി. ബുധനാഴ്ച്ച വൈകുന്നേരമാണ് എഡിജിപിയുടെ കീഴിലുള്ള സൈന്റിഫിക്ക് അസിസ്റ്റന്റ് കെ എസ് ശ്രുതിലേഖയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
സ്‌ഫോടനം നടന്ന മുറിയില്‍ നിന്ന് വെടിമരുന്നിന്റെയും പൊട്ടിച്ചിതറിയ ജനല്‍ ചില്ലുകളുടെയും പ്ലാസ്റ്റിക്കിന്റെയും അവശിഷ്ടങ്ങള്‍ സംഘം പരിശോധനയ്ക്കായി ശേഖരിച്ചു.
വിദഗ്ധ പരിശോധനകള്‍ക്കായി അവശിഷ്ടങ്ങള്‍ കണ്ണൂരിലെ റീജണല്‍ ഫോറന്‍സിക്ക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയക്കും. മാരക പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ് ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിച്ചതെന്നാണ് ബോംബ് സ്‌ക്വാഡിന്റെ വിലയിരുത്തല്‍. സ്ഫോടനത്തിന് പിന്നിലുള്ള ശക്തികളെ കണ്ടെത്താന്‍ നാദാപുരം സബ് ഡിവിഷണല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ആറംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചു.
Next Story

RELATED STORIES

Share it