World

ലിബിയന്‍ തീരത്ത് 100 അഭയാര്‍ഥികളെ കാണാതായി

ട്രിപ്പോളി: മെഡിറ്ററേനിയന്‍ കടലില്‍ ലിബിയന്‍ തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച കപ്പല്‍ മുങ്ങി 100 പേരെ കാണാതായതായി റിപോര്‍ട്ട്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നു മൂന്നു ബോട്ടുകളിലായി എത്തിയ 279 ഓളം അഭയാര്‍ഥികളെ ലിബിയന്‍ തീരദേശസേന രക്ഷിച്ചു.
മനുഷ്യക്കടത്തുസംഘം റബര്‍ ബോട്ടുകളില്‍ കടത്തുകയായിരുന്ന ആഫ്രിക്കന്‍ അഭയാര്‍ഥി സംഘമാണ് അപകടത്തില്‍പ്പെട്ടത്്.
ചൊവ്വാഴ്ച പ്രാദേശികസമയം രാവിലെ 10 മണിയോടെയാണ് കപ്പലുകള്‍ കടലില്‍ മുങ്ങിത്താഴുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും അതില്‍ ഒരു ബോട്ടിലെ 16 പേരെ മാത്രമാണ് രക്ഷിക്കാനായതെന്നും തീരദേശ സേന അറിയിച്ചു. ബോട്ടില്‍ 70ഓളം പേര്‍ ഉണ്ടായിരുന്നതായി രക്ഷപ്പെട്ടവര്‍ അറിയിച്ചു. രക്ഷപ്പെടുത്തിയവരെ ട്രിപ്പോളി സൈനിക താവളത്തി ലെത്തിച്ചു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യൂറോപ് ലക്ഷ്യംവച്ച് നീങ്ങുന്ന അഭയാര്‍ഥികളുടെ പ്രധാന ഇടത്താവളമാണ് ലിബിയ.
Next Story

RELATED STORIES

Share it