Flash News

ലാ ലിഗ : ലെഗനസിന് നാല് ഗോള്‍ ജയം



മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബെറ്റിസിനെതിരേ ലെഗനസിന് ജയം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് 16ാം സ്ഥാനക്കാര്‍ ജയം നേടിയത്. 15ാം സ്ഥാനത്താണ് ബെറ്റിസ്. ഏഴാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ഗോള്‍ നേടിയ സിമണോവ്‌സ്‌കി 80ാം മിനിറ്റില്‍ രണ്ടാംഗോള്‍ നേടി ലെഗനസ് ജയത്തിന് ചുക്കാന്‍ പിടിച്ചു. 15ാം മിനിറ്റില്‍ എല്‍സഹറും 65ാം മിനിറ്റില്‍ ഗബ്രിയേലും ബെറ്റിസിന്റെ വലകുലുക്കി. തുടര്‍ച്ചയായി മൂന്ന് മല്‍സരങ്ങളില്‍ പരാജയം നേരിട്ട ബെറ്റിസിന് 37 പോയിന്റുണ്ട്. 33 പോയിന്റാണ് ലെഗനസിന്.
Next Story

RELATED STORIES

Share it