Flash News

ലാവ്‌ലിന്‍ കേസില്‍ പിണറായി വിചാരണ നേരിടണം-സി.ബി.ഐ

ലാവ്‌ലിന്‍ കേസില്‍ പിണറായി വിചാരണ നേരിടണം-സി.ബി.ഐ
X


ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിചാരണ നേരിടണമെമെന്ന്‌ സി.ബി.ഐ. സുപ്രീം കോടതിയില്‍. കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധി്ച്ച വൈദ്യുതി ബോര്‍ഡിന്റെ മുന്‍ ഉപദേഷ്ടാവ് കെ.ജി രാജശേഖരന്‍ നായര്‍, ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, മുന്‍ ചീഫ് എഞ്ചിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലില്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തിലാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്. പിണറായി വിജയന്‍ അറിയാതെ കരാറില്‍ മാറ്റം വരില്ലെന്നും പിണറായിയെയും മറ്റ് രണ്ട് പേരെയും വിചാരണയില്‍ നിന്ന് ഒഴിവാക്കി ഉത്തരവിടുമ്പോള്‍ ഹൈക്കോടതി വസ്തുതകള്‍ പരിഗണിച്ചില്ലെന്നും സി.ബി.ഐ കോടതിയില്‍ ചൂണ്ടിക്കാട്ടി.
സി.ബി.ഐ പ്രതിപ്പട്ടികയിലെ ആറുപേരില്‍ പിണറായി വിജയന്‍, വൈദ്യുതവകുപ്പ് മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേസില്‍ നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു. എന്നാല്‍ വിധിയില്‍ പിഴവുണ്ടെന്നും കേസില്‍ പിണറായി അടക്കമുള്ളവര്‍ വിചാരണ നേരിടണമെന്നുമാണ് സിബിഐ ഇപ്പോള്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it