Flash News

ലാലുവിന്റെ ഭൂമി ഇടപാട് കേസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്‌



ന്യൂഡല്‍ഹി: ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിന്റെ പേരിലുള്ള 1,000 കോടി രൂപയുടെ ബിനാമി ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് ഡല്‍ഹിയും ഗുഡ്ഗാവും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരിശോധന നടത്തി. പ്രമുഖ വ്യവസായികളുടെയും റിയല്‍ എസ്‌റ്റേറ്റ് ഏജന്റുമാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. ലാലു മുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരിക്കെ ഭൂമിയിടപാടുകള്‍ നടത്തിയതായും മക്കള്‍ക്കായി ഭൂമിയും സ്വത്തുവകകളും സമ്പാദിച്ചതായും ബിജെപി ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലാലുവിനെ ലക്ഷ്യംവച്ചുള്ള ആദായ നികുതി വകുപ്പിന്റെ പരിശോധന. ലാലുവിന്റെ മകളും എംപിയുമായ മിസാ ഭാരതി സത്യവാങ്മൂലത്തില്‍ ഭൂമിയെപ്പറ്റി പറഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കണമെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it