kannur local

ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ക്ക് എതിരേ വകുപ്പുതല അന്വേഷണം തുടങ്ങി

ഇരിട്ടി: തിയ്യതി പ്രഖ്യാപിച്ച ശേഷം അമ്പലക്കണ്ടിയിലെ പട്ടയവിതരണം മാറ്റിവയ്ക്കാനിടയായ സാഹര്യത്തെക്കുറിച്ച് റവന്യൂമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം വകുപ്പുതല അന്വേഷണം തുടങ്ങി.
പട്ടയം അനുവദിക്കുന്ന ഭൂമിയുടെ ഉടമാവകാശം സംബന്ധിച്ച് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ വസ്തുതകള്‍ കോടതിയെ അറിയിക്കുന്നതില്‍ വീഴ്്ചവരുത്തിയ കൂത്തുപറമ്പ് ലാന്റ് ട്രൈബ്യൂണല്‍ താഹസില്‍ദാര്‍ക്കെതിരേയാണ് അന്വേഷണം. അമ്പലക്കണ്ടിയിലെ 261 കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കാന്‍ ജൂലൈ 15ന് റവന്യൂവകുപ്പ് തീരുമാനിച്ചിരുന്നു.
ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പട്ടയമേള മാറ്റിവയ്‌ക്കേണ്ടി വന്നത്. പട്ടയം അനുവദിക്കുന്നതിനെതിരേ നിലവിലുള്ള കേസില്‍ പരാതിക്കാരുടെ വാദം കേള്‍ക്കാനും രേഖകള്‍ ഹാജരാക്കാനും അവസരം നല്‍കണമെന്ന ഫെബ്രുവരി മാസത്തെ ഹൈക്കോടതി ഉത്തരവ് അനുസരിക്കാതെയാണ് പട്ടയമേളയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്.
ഇതിനെതിരേ പരാതിക്കാര്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചു. ഇതോടെയാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ പട്ടയ മേള മാറ്റിവച്ചത്. ഉദ്യോഗസ്ഥതലത്തില്‍ ഉണ്ടായ വീഴ്ച അന്വേഷിച്ച് നടപടിയെടുക്കാന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് അന്നുതന്നെ റവന്യൂമന്ത്രി നി ര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂത്തുപറമ്പ് ലാന്റ് ട്രൈബ്യൂണ ല്‍ തഹസില്‍ദാര്‍ക്കെതിരേ വകുപ്പുതല അന്വേഷണം ആരംഭിച്ചത്.
പട്ടയം നല്‍കുന്ന ഭൂമി കനകത്തിടം തറവാടിന്റെ അധീനതയിലുള്ള അമ്പലക്കണ്ടി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ദേവസ്വം ഭൂമിയാണെന്നാണ് ഹരജിക്കാരുടെ വാദം. ദേവസ്വംഭൂമിക്ക് പട്ടയം അനുവദിക്കാന്‍ ലാന്റ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ക്ക് അവകാശമില്ല. ഡെപ്യൂട്ടി കലക്ടര്‍ക്കാണ് പട്ടയം അനുവദിക്കാനുള്ള അവകാശം.
ഹരജിക്കാരുടെ ആവശ്യം പരിശോധിച്ച് തെളിവുകള്‍ ഹാജരാക്കാന്‍ അവസരം നല്‍കണമെന്ന കോടതി ഉത്തരവാണു ലംഘിക്കപ്പെട്ടത്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ലാന്റ് ട്രൈബ്യൂണല്‍ തഹസില്‍ദാര്‍ പട്ടയം നല്‍കാനുള്ള നടപടികളുമായി മുന്നോട്ടുപോയി. ഇതിനെതിരേയാണ് ജൂണ്‍ 29ന് ഹരജിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചതും പട്ടയനടപടികകള്‍ നിര്‍ത്തിവയ്ക്കാ ന്‍ ഹൈക്കോടതി ഉത്തരവിട്ടതും.
Next Story

RELATED STORIES

Share it