kozhikode local

ലഹരി വിതരണം ചെയ്യാനെത്തിയ ആളെ നാട്ടുകാര്‍ പിടികൂടി

നാദാപുരം: പാറക്കടവില്‍ ലഹരി വിതരണം ചെയ്യാനെത്തിയ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പാറക്കടവ് ടൗണില്‍ കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായി വിതരണം ചെയ്യുന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
ലഹരിക്കെതിരെ നാട്ടുകാര്‍ ശക്തമായ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. അതിനിടെയാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തിയ ഒരു യുവാവ് പാറക്കടവിലെ വിദ്യാര്‍ഥിക്ക് ലഹരി വസ്തു നല്‍കുന്നത് കണ്ടതോടെയാണ് നാട്ടുകാര്‍ യുവാവിനെ പിടികൂടിയത്.
തുടര്‍ന്ന് വളയത്ത് നിന്നും പോലിസ് സംഘം എത്തിയതോടെ യുവാവിനെ നാട്ടുകാര്‍ പോലിസിന് കൈമാറി. പോലിസ് നടത്തിയ പരിശോധനയില്‍ യുവാവിന്റെ പക്കല്‍ ലഹരി വസ്തുക്കള്‍ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പോലിസ് അയാളെ വിട്ടയച്ചു.
Next Story

RELATED STORIES

Share it