palakkad local

ലഹരിക്കെതിരേ സ്‌കൂള്‍ തലത്തില്‍ ബോധവല്‍ക്കരണം നടത്തും

ചിറ്റൂര്‍: കഞ്ചാവിന്റെയും മറ്റ് മയക്കുമരുന്നു കളുടേയും ഉപയോഗം സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ താലൂക്ക് വികസന സമിതി തീരുമാനം. ഇതിനായി പോലിസ്, എക്‌സൈസ്, എഇഒ, സ്റ്റുഡന്റ്‌സ് പോലിസ്, സ്‌കൗട്ട്  ഗെയ്ഡ്, പിടിഎതുടങ്ങിയവരെ ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ സമിതി രൂപീകരിക്കണമെന്ന് താലൂക്ക് വികസന സമിതി  ചെയര്‍മാന്‍ കൂടിയായ കെ കൃഷ്ണന്‍കുട്ടി എംഎല്‍എ നിര്‍ദ്ദേശിച്ചു.
ഈ ആഴ്ച തന്നെഎല്ലാ സ്‌കൂളുകളിലും ഇത്തരം സമിതികള്‍ രൂപീകരിക്കണമെന്നും തീരുമാനിച്ചു.ഇതിനായി എഇഒയെ ചുമതലപ്പെടുത്തി. പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ ഡുകള്‍ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കപ്പെടുന്നതിനായി എംഎല്‍എ, ഗ്രാ മ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാക്ഷ്യപത്രം സ്വീകരിച്ച് റേഷന്‍ കാര്‍ഡ് നല്‍കാനും ധാരണയായി.
താലൂക്കില്‍ വിവിധ സ്ഥലങ്ങളില്‍ വ്യാപകമായി ഇറിഗേഷന്‍ ഭുമി കയ്യേറ്റം നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു.മൂലത്തറ, കമ്പാലത്തറ, കന്നങ്കാട്ടുപ്പതി, പ്രദേശങ്ങളിലും ആര്‍ബിസി, എല്‍ബിസി കനാലിനു വശങ്ങളിലുമാണ് വ്യാപക കയ്യേറ്റം നടന്നതായി പരാതി ഉയര്‍ന്നിട്ടുള്ളത്.ചുളളിയാര്‍, മീങ്കര, അനുബന്ധിച്ചു ള്ള കനാല്‍ പ്രദേശങ്ങളിലും ഇറിഗേഷന്‍ ഭൂമി കയ്യേറിയിട്ടുള്ളതായി പരാതികള്‍ലഭിച്ചു.കയ്യേറ്റം പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ നിശ്ചയിക്കുന്ന ഒരു പാനലിനെ കൊണ്ട് സര്‍വ്വെ നടത്താന്‍ അനുമതി നല്‍കി.
ദിവസങ്ങള്‍ക്ക് മുമ്പ് മാഞ്ചിറ ടെക്‌നിക്കല്‍ സ്‌കൂളില്‍ ഇടിമിന്നലേറ്റ് കമ്പ്യൂട്ടറുകളും അനുബന്ധ പഠനോപകരണങ്ങളും തകര്‍ന്നു പോയതിനാല്‍ കുട്ടികളുടെ പഠനം മുടങ്ങിയിരിക്കുകയാണെന്നും ദുരന്തനിവാരണ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന് സ്‌കൂള്‍ അധികൃതര്‍ താലൂക്ക് സഭയില്‍ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it