kozhikode local

ലഹരിക്കെതിരേ കാവലാള്‍: വിദ്യാര്‍ഥികളുടെ ബോധവല്‍ക്കരണം ശ്രദ്ധേയമായി

മുക്കം:  ലഹരിയ്‌ക്കെതിരെ ബോധവല്‍കരണവുമായി എന്‍എസ്എസ് വിദ്യാര്‍ഥികള്‍. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് ലഹരിയ്‌ക്കെതിരേ മുക്കത്ത് വിവിധ ബോധവല്‍കരണ പരിപാടികള്‍ നടത്തിയത്.  ജില്ലാ നാഷണല്‍ സര്‍വീസ് സ്‌കീമും മുക്കം നഗരസഭയും ചേര്‍ന്ന് കാവലാള്‍ എന്ന പേരില്‍ സംഘടിപ്പിച്ച ബോധവല്‍കരണ പരിപാടി മുക്കം നഗരസഭാ ചെയര്‍മാന്‍ വി കുഞ്ഞന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രശോഭ് കുമാര്‍ മുഖ്യാഥിതിയായി. ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരിയ്‌ക്കെതിരെ എന്റെ കയ്യൊപ്പ് എന്ന പരിപാടി  കാര്‍ട്ടൂണിസ്റ്റ് ദിലീഫ് ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച് മുക്കം പോലിസ് സ്റ്റേഷന്‍ പരിസരത്തുനിന്നും ആരംഭിച്ച ബോധവല്‍കരണ റാലി ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീജിത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു. നീലേശ്വരം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും മണാശ്ശേരി എംകെഎംഎംഒ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ശ്രദ്ധേയമായി. തുടര്‍ന്ന് മലപ്പുറം ജില്ലാ എക്‌സൈസ് വകുപ്പ് അവതരിപ്പിച്ച  പറയാന്‍ ബാക്കി വെച്ചത് തെരുവ് നാടകവും അരങ്ങേറി. കൊടിയത്തൂര്‍ എച്ച്എസ്എസ്, ചേന്ദമംഗല്ലൂര്‍ എച്ച്എസ്എസ്, മാവൂര്‍ ഗവ. എച്ച്എസ്എസ്, കുറ്റിക്കാട്ടൂര്‍ ഗവ. എച്ച്എസ്എസ്, തോട്ടമുക്കം എച്ച്എസ്എസ്, ആനയാംകുന്ന് എച്ച്എസ്എസ് തുടങ്ങിയ സ്‌കൂളുകളിലെ വിദ്യാര്‍ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍മാരായ സിബി ജേക്കബ്, ഒ വി അനൂപ്, എ പി മിനി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it