World

റോഹിന്‍ഗ്യ: യുഎന്നിന് ഇടപെടാന്‍ അധികാര മില്ല- സൈനിക മേധാവി

നേപിഡോ: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ ഇടപെടാന്‍ യുഎന്നിന് അധികാര—മില്ലെന്ന് മ്യാന്‍മര്‍ സൈനിക മേധാവി മിന്‍ ആങ്് ലയ്ങ്്. റഖൈനിലെ വംശീയ ആക്രമണങ്ങളില്‍ മ്യാന്‍മര്‍ സൈനിക മേധാവിക്കെതിരേ കുറ്റം ചുമത്തുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകനേതാക്കള്‍ യുഎന്നില്‍ ഒത്തുചേരുന്നതിനിടെയാണ് സൈനിക മേധാവിയുടെ പ്രതികരണം.
മ്യാന്‍മര്‍ യുഎന്നിനെ അനുസരിക്കും. എന്നാല്‍ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതു തെറ്റിദ്ധാരണയ്ക്കിടയാക്കുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യങ്ങള്‍ക്കു വ്യത്യസ്തമായ നയങ്ങളും നിലപാടുകളുമുണ്ടാവും.
ഒരു രാജ്യത്തിന്റെ പരാമാധികാരത്തില്‍ ഇടപെടാനോ തീരുമാനങ്ങളെടുക്കാനോ മറ്റൊരുരാജ്യത്തിനൊ സംഘടനകള്‍ക്കോ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
റോഹിന്‍ഗ്യകള്‍ക്കെതിരേ നടപ്പാക്കിയ കൂട്ടബലാല്‍സംഗം അടക്കമുള്ള വംശഹത്യാ നടപടികളില്‍ ലയ്ങ് അടക്കം ആറ് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ യുഎന്‍ വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു.
മ്യാന്‍മര്‍ സൈന്യത്തിന്റെ വംശഹത്യാ നടപടികള്‍ കാരണം ഒരു വര്‍ഷത്തിനിടെ ഏഴു ലക്ഷത്തിലധികം റോഹിന്‍ഗ്യരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.

Next Story

RELATED STORIES

Share it