World

റോഹിന്‍ഗ്യന്‍ പ്രതിസന്ധി സുരക്ഷയെ ബാധിക്കുന്നു: യുഎന്‍

ജക്കാര്‍ത്ത: റോഹിന്‍ഗ്യന്‍ വിഷയത്തില്‍ മ്യാന്‍മറിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി യുഎന്‍. മ്യാന്‍മറില്‍ നടന്നത് വംശഹത്യയും വംശീയ ഉന്‍മൂലനവുമാണ്. ഇത്തരം നടപടികള്‍ മേഖലയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും മനുഷ്യാവകാശ മേധാവി സയ്യിദ് റഅദ് അല്‍- ഹുസൈയ്ന്‍ പ്രതികരിച്ചു.  ഇന്തോനീസ്യന്‍ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച  സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ മനുഷ്യാവകാശ ലംഘനങ്ങളാണ് നാളെത്തെ സംഘര്‍ഷങ്ങളായി മാറുന്നത്. റോഹിന്‍ഗ്യന്‍ പ്രശ്‌നം ഭാവിയില്‍ പ്രദേശങ്ങള്‍ തമ്മിലുള്ള വലിയ പ്രശ്‌നമായി മാറാന്‍ സാധ്യത ഏറെയാണ്. ഇതൊരു മുന്നറിയിപ്പായി കണ്ട് നടപടിയെടുക്കണം. ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്നഭരണകൂടത്തില്‍ നിന്നും ഇത്തരമൊരു നടപടി ഉണ്ടായതില്‍ ആശങ്ക ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യയിലെ ജനാധിപത്യത്തിന്റെ അവസ്ഥ മോശമാവുന്നതിനെക്കുറിച്ചും സയ്യിദ് ആശങ്ക പ്രകടിപ്പിച്ചു.പൊതു സുരക്ഷയെ സംരക്ഷിക്കുന്നതിന്റെ പേരില്‍, പല സര്‍ക്കാരുകളും അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കുകയും കോടതി, പത്രങ്ങള്‍ എന്നിവയുടെ സ്വാതന്ത്ര്യത്തെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടെന്നും സയ്യിദ് വ്യക്തമാക്കി. അതേസമയം, മതന്യൂനപക്ഷങ്ങള്‍, ഭിന്ന ലിംഗക്കാര്‍, പാപ്പുവന്‍സ് എന്നിവര്‍ക്കെതിരേ  ഇന്തോനീസ്യയില്‍ നടക്കുന്ന  മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും മൂന്നു ദിവസത്തെ സന്ദര്‍ശനവേളയില്‍ മേധാവി പരിശോധിക്കുമെന്നാണ് പ്രതീക്ഷ.
Next Story

RELATED STORIES

Share it