Flash News

റോഹിന്‍ഗ്യന്‍ ക്യാംപ്:നവജാത ശിശുക്കളുടെ എണ്ണം 48,000 കവിയും

ധക്ക: ബംഗ്ലാദേശിലെ റോഹിന്‍ഗ്യന്‍ അഭയാര്‍ഥി ക്യാംപുകളില്‍ ഈവര്‍ഷം ജനിക്കുന്ന കുട്ടികളുടെ എണ്ണം 48,000 കവിയുമെന്നും സന്നദ്ധ സംഘടന സേവ് ദി ചില്‍ഡ്രന്‍. താല്‍ക്കാലിക ടെന്റുകളിലെ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ ജനിക്കുന്ന കുട്ടികള്‍ രോഗബാധയും പോഷകാഹാരക്കുറവുമടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിടാനുള്ള സാധ്യത വളരെയധികമാണെന്ന് സേവ് ദി ചില്‍ഡ്രന്‍ പ്രതിനിധി റേച്ചല്‍ കുമിങ്‌സ് പറഞ്ഞു. സൈന്യത്തിന്റെ വംശീയ ആക്രമണങ്ങളെത്തുടര്‍ന്ന് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത 6.5 ലക്ഷത്തിലധികം റോഹിന്‍ഗ്യന്‍ വംശജരാണ് ബംഗ്ലാദേശിലെ അതിര്‍ത്തി പട്ടണമായ കോക്‌സ് ബസാറിനു സമീപമുള്ള അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്നത്. തിങ്ങി നിറഞ്ഞ അഭയാര്‍ഥി ക്യാംപുകളില്‍ നവജാത ശിശുക്കള്‍ക്ക് വളരുന്നതിനാവശ്യമായ സ്ഥലമോ സാഹചര്യങ്ങളോ ഇല്ലെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it