Gulf

റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യവും ഗൗരി ലങ്കേഷ് വധം പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യവും ഗൗരി ലങ്കേഷ് വധം പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു
X


ഖമീസ് മുശൈത്ത്: അസീര്‍ തനിമയും യൂത്ത് ഇന്ത്യയും സംയുക്തമായി റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യവും ഗൗരി ലങ്കേഷ് വധം പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. സാംസ്‌കാരിക ഉന്നതി നേടിയ ആധുനിക മനുഷ്യന് ചിന്തിക്കാന്‍ പോലും കഴിയാത്ത ഭീകരമായ മുസ്‌ലിം വംശഹത്യയാണ് മ്യാന്മാറില്‍ റഖൈന്‍ പ്രദേശത്ത് നടന്നു കൊണ്ടിരിക്കുന്നത്. പീഡിതരായ രോഹിന്ഗ്യന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പുലര്‍ത്തുക എന്നത് മാനവികതയുടെ ഭാഗമാണ്. ഇന്ത്യയില്‍ വിഭിന്ന ആശയം പറയുന്നവരെ  വധിച്ചു കൊണ്ടിരിക്കുന്നതില്‍ എത്തി നില്‍ക്കുന്നത് ഗൗരി ലങ്കേഷ് വധാത്തിലാണ് . മതേതരത്വവും ജനാധ്യപത്യാവകാശങ്ങളും നിലനിന്നു കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഗൗരി ലങ്കേഷ്  വധത്തില്‍ പ്രതിഷേധിക്കുകയും അതുറക്കെ പറയുകയും ചെയ്യണമെന്നും ഡോക്ടര്‍ ലുഖ്മാന്‍ പറഞ്ഞു ( പ്രോഫസ്സര്‍ അബഹ കിംഗ് ഖാലിദ് യൂനിവേര്‍സിറ്റി ) കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി സി മുന്നൂറു മുതല്‍ റോഹിന്‍ഗ്യന്‍ വംശജര്‍ അവിടെ സന്തോഷപൂര്‍വ്വം മ്യാന്‍മാറില്‍ ജീവിച്ചു വരുന്നു. ഇസ്‌ലാം ആഗാതമായപ്പോള്‍ അവരില്‍ ഒരു വിഭാഗം മുസ്‌ലിംകള്‍ ആയി. ബ്രിട്ടീഷ്‌കാരില്‍ നിന്നും  1948ല്‍  സ്വാതന്ത്ര്യം നേടിയതിനു ശേഷം ഘട്ടം ഘട്ടമായി നിയമങ്ങള്‍ പടച്ചുണ്ടാക്കി അവസാനം പൗരത്വവും കൂടി റദ്ദാക്കുകയായിരുന്നു മ്യാന്മാറിലെ പട്ടാള സര്‍ക്കാര്‍ ചെയ്തത്.
ഗോവിന്ദ് പന്‍സാരയും കല്‍ബുര്‍ഗിയും തുടങ്ങി വര്‍ഗീയതക്കെതിരെ  ശബ്ദിക്കുന്നവരെ വധിക്കുന്നതിന്റെ തുടര്‍ച്ചയായി കര്‍ണാടകയിലെ  പ്രശസ്ത പത്ര പ്രവര്‍ത്തക  ഗൗരി ലങ്കേഷും വധിക്കപ്പെട്ടു. കൊലപാതകികളെ എത്രയും വേഗം കണ്ടെത്തി മാതൃക പരമായ ശിക്ഷ നടപ്പാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും മതനിരപേക്ഷതയും ജനാധിപത്യാവകാശങ്ങള്‍  നില നിര്‍ത്താന്‍ ജനങ്ങള്‍  മുന്നിട്ടിരങ്ങനമെന്നു പ്രമേയത്തിലൂടെ  പ്രതിഷേധ കൂട്ടായമ ആവശ്യപെട്ടു.  പ്രമേയം സമീര്‍ കണ്ണൂര്‍ (അസീര്‍ യൂത്ത് ഇന്ത്യ വൈ സ് പ്രസിഡന്റ് ) അവതരിപ്പിച്ചു.
ചടങ്ങില്‍  തനിമ അസീര്‍ സോണല്‍ പ്രസിഡന്റെ  മുഹമ്മദ് അലി ചെന്ത്രാപ്പിന്നി അധ്യക്ഷത വഹിച്ചു. അബ്ദുര്‍ റഹ്മാന്‍ വടുതല സ്വാഗതവും അബ്ദുല്‍ സലാം ചാലിയം നന്ദിയും പറഞ്ഞു. ഡോക്ടര്‍ സലീല്‍ ഖുര്‍ആനില്‍ നിന്നവതരിപ്പിച്ചു.
Next Story

RELATED STORIES

Share it