Kollam Local

റോഡ് വികസനം : സ്ഥലം ഏറ്റെടുക്കുന്നതില്‍ ക്രമക്കേടെന്ന് പരാതി



പത്തനാപുരം: റോഡ് വികസനത്തിനായി സ്ഥലം ഏറ്റെടുക്കുന്നതില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി. 14 കോടി രൂപ  വിനിയോഗിച്ച്  ദേശീയ നിലവാരത്തില്‍ പണിയുന്ന  പത്തനാപുരം- ഏനാത്ത് റോഡ് നിര്‍മാണവുമായി  ബന്ധപ്പെട്ട സ്ഥലങ്ങള്‍ എടുക്കുന്നതിലാണ്   അഴിമതി ആരോപണങ്ങള്‍ ഉയരുന്നത്. വളവുകള്‍ നിവര്‍ത്തുന്നതിനും വീതി കൂട്ടുന്നതിനും  വേണ്ടിയാണ് ഇപ്പോള്‍ സ്ഥലങ്ങള്‍ എടുക്കുന്നത്. ഇതില്‍ അത്യാവശ്യമായും ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ പാരിതോഷികവും പണവും വാങ്ങി ഒഴിവാക്കുന്നതായും ഇത്തരത്തില്‍ പണം നല്‍കാത്ത ചിലരുടെ സ്ഥലം അനാവശ്യമായി എടുക്കുന്നതായുമാണ് ആരോപണമുയരുന്നത്. ഇത് സംബന്ധിച്ച് പരാതി പറയുന്നവരോടും നാട്ടുകാരോടും ഉദ്യോഗസ്ഥര്‍ തര്‍ക്കിക്കുകയും ഭീഷണി മുഴക്കുന്നതായും  ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം അളന്ന് തിട്ടപ്പെടുത്തി കല്ലിട്ട പ്രദേശങ്ങങ്ങളായ മാലൂര്‍, കടുവ ഹത്തോട്, മെതുകുമ്മേല്‍ എന്നിവിടങ്ങളില്‍ പരിശോധിച്ചാല്‍ അഴിമതി വെളിവാകുമെന്നും നാട്ടുകാര്‍  പറയുന്നു. ഉന്നത ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും പരാതി പറഞ്ഞിട്ടും ഇവര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയോ പ്രശ്‌ന പരിഹാര നടപടികളോ എടുക്കുന്നില്ലെന്നും നാട്ടുകാര്‍  പറയുന്നു. സ്ഥലമേറ്റെടുക്കുന്നതിന് പൊത മാനദണ്ഡം രൂപീകരിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ തടയുന്നതുള്‍പ്പെടെ യുള്ള ശക്തമായ സമരപരിപാടികള്‍ നടത്തുമെന്ന് നാട്ടുകാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it