World

റോഡ്, റെയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഉത്തര- ദക്ഷിണ കൊറിയ ധാരണ

സോള്‍: ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റോഡ്, റെയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ ധാരണയായി.
അതിര്‍ത്തിയിലെ സമാധാന ഗ്രാമമായ പാന്‍മുന്‍ജോമില്‍ നടന്ന ചര്‍ച്ചയില്‍ ഇരു രാജ്യത്തിന്റെയും പ്രതിനിധികള്‍ ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിട്ടു. കഴിഞ്ഞമാസം അവസാനം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും നടത്തിയ ഉച്ചകോടിയില്‍ ഇതുസംബന്ധിച്ചു പ്രാഥമിക ധാരണയിലെത്തിയിരുന്നു.
റെയില്‍, റോഡ് ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ പ്രവൃത്തികള്‍ നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യത്തിലോ നടക്കുമെന്നും ദക്ഷിണ കൊറിയന്‍ പ്രതിനിധി അറിയിച്ചു. 1950-53ലെ യുദ്ധത്തോടെയാണ് ഇരു കൊറിയകളും തമ്മിലുള്ള ഗതാഗത ബന്ധം വിച്ഛേദിച്ചത്.
എന്നാല്‍, ഉപരോധങ്ങള്‍ പിന്‍വലിക്കുന്നത് ഉത്തര കൊറിയയെ ആണവ നിരായുധീകരണത്തില്‍ നിന്നു പിന്‍മാറാന്‍ പ്രേരിപ്പിച്ചേക്കാമെന്നു യുഎസ് ആശങ്ക അറിയിച്ചു.

Next Story

RELATED STORIES

Share it