Idukki local

റോഡ് മെയിന്റനന്‍സ്: ഇടുക്കി ജില്ലക്ക് 38 കോടി

ചെറുതോണി: പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണികള്‍ക്കായി ഇടുക്കി ജില്ലയ്ക്ക് 37.84 കോടി രൂപ അനുവദിച്ചു. തിരുവനന്തപുരത്ത് പൊതുമരാമത്ത്മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഫ് അനുവദിക്കാന്‍ തീരുമാനമായത്.
വൈദ്യുതിമന്ത്രി എം എം മണി, അഡ്വ ജോയ്‌സ് ജോര്‍ജ് എംപി, എംഎല്‍എമാരായ പി ജെ ജോസഫ് പങ്കെടുത്തു. ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിന് 9 കോടിയും തൊടുപുഴ മണ്ഡലത്തിന് 6.90 കോടിയും പീരുമേട് മണ്ഡലത്തിന് 8 കോടിയും ദേവികുളത്തിന് 7 കോടിയും ഇടുക്കി മണ്ഡലത്തിന് 6 കോടി 97 ലക്ഷം രൂപയും അനുവദിച്ചു. സിപിഎം ജില്ലാ കമ്മറ്റി അംഗം സി വി വര്‍ഗീസിന്റെ നേതൃത്വത്തില്‍ നല്‍കിയ നിവേദനം പരിഗണിച്ച് വണ്ണപ്പുറം- ചേലച്ചുവട് റോഡിന് 1 കോടി 74 ലക്ഷം രൂപയും അനുവദിച്ചു. പൊന്മുടി- മരക്കാനം- മാങ്ങാത്തൊട്ടി റോഡിന് 4 കോടി രൂപയും അനുവദിച്ചിട്ടു്. കരിമ്പന്‍- മുരിക്കാശ്ശേരി റോഡിന് 50 ലക്ഷം രൂപയും പടമുഖം- മുരിക്കാശ്ശേരി- തോപ്രാംകുടി 70 ലക്ഷം രൂപയും അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചു.
Next Story

RELATED STORIES

Share it