kannur local

റോഡ് നിര്‍മാണത്തിലെ ക്രമക്കേട്: വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി

പാനൂര്‍: പാനൂര്‍ ബൈപാസ് റോഡില്‍ രണ്ടുമാസം മുമ്പ് നടത്തിയ നവീകരണ പ്രവൃത്തിയില്‍ വന്‍ അഴിമതി നടന്നുവെന്നാരോപിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് മനുഷ്യാവകാശ സംരക്ഷണ മിഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ മനീഷ് പരാതി നല്‍കി.
കുറ്റവാളികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. റോഡ് നവീകരണത്തിനായി പാനൂര്‍ നഗരസഭയുടെ പദ്ധതിയില്‍നിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ച് രണ്ടുമാസം മുമ്പ് കലുങ്ക് പണിതിരുന്നു. എന്നാല്‍, ഏറെ വൈകാതെ കലുങ്ക് തകര്‍ന്ന് റോഡ് ഗതാഗതയോഗ്യമല്ലാതായി.
പ്രശ്‌നം സങ്കീര്‍ണമായിട്ടും നഗരസഭ തിരിഞ്ഞുനോക്കുന്നില്ല. നഗരസഭാ പ്രതിപക്ഷ നേതാവിന്റെ വാര്‍ഡ് ഉള്‍പ്പെടുന്ന റോഡിന് 10 ലക്ഷം രൂപയ്ക്ക് താഴെ ചെലവ് വരുന്ന പദ്ധതിക്ക് ഇത്രയുമധികം സംഖ്യ വിനിയോഗിച്ചതില്‍ ക്രമക്കേട് നടന്നുവെന്നാണ് ആരോപണം. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു മുമ്പുതന്നെ മുഴുവന്‍ തുകയും കരാറുകാരന്‍ കൈപ്പറ്റിയതായും പരാതിക്കാരന്‍ പറയുന്നു.
Next Story

RELATED STORIES

Share it