ernakulam local

റോഡ് കൈയേറി നിര്‍മിച്ച യൂനിയന്‍ ഓഫിസ് പൊളിച്ചു നീക്കാന്‍ നോട്ടീസ്

ആലുവ: റോഡ് കൈയേറി നിര്‍മിച്ചിട്ടുള്ള ചുമട്ടു തൊഴിലാളി യൂനിയന്‍ (സിഐടിയു) ഓഫിസ് പൊളിച്ചു നീക്കാന്‍ പൊതുമരാമത്ത് അധികൃതരുടെ നോട്ടീസ്.
കീഴ്മാട് പഞ്ചായത്ത് 16 ാം വാര്‍ഡില്‍ എടയപ്പുറം ഗുരുതേജസ് കവലയിലുള്ള യൂനിയന്‍ ഓഫിസ് ഏഴ് ദിവസത്തിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് (റോഡ്‌സ്)അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയറാണ് ഇന്നലെ ഉത്തരവ് പുറത്തിറക്കിയത്.
ഉദ്യോഗസ്ഥര്‍ ഉന്നലെ നോട്ടീസുമായെത്തിയപ്പോള്‍ ഓഫിസില്‍ ആളില്ലാത്തതിനാല്‍ ഭിത്തിയില്‍ പതിച്ചിരിക്കുകയാണ്.
നിശ്ചിത സമയത്തിനകം കെട്ടിടം പൊളിച്ചുനീക്കിയില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പ് നേരിട്ട് നീക്കം ചെയ്യുന്നതും ചെലവ് ബന്ധപ്പെട്ടവരില്‍ നിന്നും ഈടാക്കുന്നതുമാണെന്ന് ഉത്തരവില്‍ പറയുന്നു. ഓഫിസ് കെട്ടിടം ഗതാഗതത്തിന് തടസ്സമാണെന്നാരോപിച്ച് പരിസരവാസി രേഖാമൂലം നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
Next Story

RELATED STORIES

Share it