Idukki local

റോഡരികില്‍ അപകടഭീഷണി ഉയര്‍ത്തി കാട്ടുചെടികള്‍

വണ്ടിപ്പെരിയാര്‍: അപകടഭീഷണി ഉയര്‍ത്തി കാട്ടുച്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നത് വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാവുന്നു. വാളാര്‍ഡി- ഡൈമുക്ക്- ചെങ്കര റോഡിന്റെ ഇരുവശങ്ങളിലുമായി കാട്ടുചെടികളാണ് വാഹനങ്ങള്‍ക്ക് അപകടഭീഷണി സൃഷ്ടിക്കുന്നത്. ദിനംപ്രതി നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വണ്ടിപ്പെരിയാറില്‍ നിന്നും വാഗമണ്‍ വിനോദസഞ്ചാര കേന്ദ്രത്തിലേക്കും കട്ടപ്പനയിലേക്കും പോകുന്നതിനുള്ള എളുപ്പമാര്‍ഗമാണിത്. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികളടക്കം നിരവധി വഹനങ്ങള്‍ ദിവസവും ഇതുവഴി കടന്നു പോകുന്നു. സ്വകാര്യ തേയില തോട്ടത്തിന് ഉള്ളിലൂടെ പോകുന്ന റോഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ഏറ്റെടുത്തതാണ്. അറ്റകുറ്റപ്പണികള്‍ നടത്തുന്നതും പഞ്ചായത്ത് തന്നെയാണ്. കൊട്ടാരക്കര - ദിണ്ഡുഗല്‍ ദേശീയ പാതയില്‍ വണ്ടിപ്പെരിയാറിനു സമീപം വെള്ളം റോഡില്‍ കയറി ഗതാഗതം പൂര്‍ണമായും സ്തംഭിക്കുമ്പോള്‍ കോട്ടയം, എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതുവഴിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത് ഇതുവഴിയാണ്. കഴിഞ്ഞ ഇടയില്‍ നിരവധി അപകടങ്ങള്‍ക്കാണ് ഇവിടം സാക്ഷ്യം വഹിച്ചത്. അപകട സാധ്യത കണക്കിലെടുത്ത് അധികാരികള്‍ റോഡിന്റെ വശങ്ങളിലെ കടുകള്‍ വെട്ടിത്തെളിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
Next Story

RELATED STORIES

Share it